ശബരി, തീരദേശ പാതകളുടെ നിർമാണച്ചെലവ് കേന്ദ്രം വഹിക്കണം ^മന്ത്രി കണ്ണന്താനം

ശബരി, തീരദേശ പാതകളുടെ നിർമാണച്ചെലവ് കേന്ദ്രം വഹിക്കണം -മന്ത്രി കണ്ണന്താനം കൊച്ചി: അങ്കമാലി-ശബരി റെയിൽപാതയും ഹരിപ്പാട്-എറണാകുളം തീരദേശ പാത ഇരട്ടിപ്പിക്കലും കേന്ദ്രഫണ്ടിൽ പൂർത്തിയാക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. നിർമാണച്ചെലവ് പൂർണമായും വഹിക്കണമെന്ന കാര്യം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ശബരി പാതയുടെ പ്രതീക്ഷിത ചെലവായ 2815 കോടിയുടെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്നായിരുന്നു റെയിൽവേ നിർദേശം. എന്നാൽ, അഞ്ചുകോടിയിലധികം ശബരിമല തീർഥാടകർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയിൽ നിർമാണച്ചെലവ് മുഴുവൻ കേന്ദ്രം വഹിക്കണം. ആലപ്പുഴ-എറണാകുളം പാതയിൽ ഹരിപ്പാട് മുതൽ എറണാകുളം വരെ പാത ഇരട്ടിപ്പിക്കലിനുവേണ്ട 856 കോടിയുടെ 50 ശതമാനവും സ്ഥലമേറ്റെടുപ്പിനുള്ള തുകയും സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്ര നിലപാട്. ഇക്കാര്യം റെയിൽവേ, ധന മന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പഴകിയ കോച്ചുകള്‍ക്കുപകരം ജർമൻ കമ്പനിയുടെ എൽ.എച്ച്.ബി കോച്ചുകള്‍ വൈകാതെ കേരളത്തിലെത്തുമെന്ന് റെയില്‍വേ ബോര്‍ഡ് അഡീഷനല്‍ മെംബര്‍ (വര്‍ക്സ്) അജിത് പണ്ഡിറ്റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.