ഗവേഷണ വകുപ്പ് ജനങ്ങളിലേക്കിറങ്ങണം ^ഗവർണർ

ഗവേഷണ വകുപ്പ് ജനങ്ങളിലേക്കിറങ്ങണം -ഗവർണർ ചാൻസലേഴ്സ് അവാർഡ് കുസാറ്റിന് ൈകമാറി കളമശ്ശേരി: സർവകലാശാല ഗവേഷണ വകുപ്പ് ജനങ്ങളിലേക്കിറങ്ങിച്ചെല്ലണമെന്ന് ഗവർണർ പി. സദാശിവം. കുസാറ്റിന് ലഭിച്ച ചാൻസലേഴ്സ് അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളെ ദത്തെടുക്കുന്നതിലൂടെേയ അത് സാധ്യമാകൂ. വിദ്യാഭ്യാസത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമൂഹമാണ് നൽകുന്നത്. ഗവേഷണങ്ങളിലൂടെ നേടിയ ശാസ്ത്രീയ അറിവുകൾ സമൂഹത്തിന് നൽകണം. സമൂഹത്തി​െൻറ ഓരോ പ്രതിസന്ധി ഘട്ടത്തിലും സർവകലാശാലകളിൽനിന്നും കാര്യമായ ഇടപെടൽ ജനങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഖി ദുരിതത്തിൽ ലഭ്യമായ സൗകര്യങ്ങളുടെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെട്ടതായി ഗവർണർ ഓർമിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ വലിയ നേട്ടം അവകാശപ്പെടാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെങ്കിലും കാലാനുസൃത മെച്ചപ്പെടൽ ഉന്നതവിദ്യാഭ്യാസ മേഖലക്കുണ്ടോയെന്ന് ഗൗരവമായി വിലയിരുത്തണമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖല കാലോചിതമായി മെച്ചപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദോദാവത് സ്വാഗതവും സർവകലാശാല വി.സി ഡോ. ജെ.ലത നന്ദിയും പറഞ്ഞു. ചടങ്ങിൽ എമർജിങ് സർവകലാശാല അവാർഡ് കേരള വെറ്ററിനറി സർവകലശാല വി.സി അനിൽ സേവ്യർ ഗവർണറിൽനിന്ന് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.