ക്ലാസുകൾ ആരംഭിക്കുന്നു

പെരുമ്പാവൂർ: രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ നടത്തുന്ന സി.എം.എ ഫൗണ്ടേഷൻ ഇൻറർമീഡിയറ്റ് . പ്ലസ് ടു പാസായവർക്ക് ഫൗണ്ടേഷനും ബി.കോം പാസായവർക്ക് ഇൻർമീഡിയറ്റിനും അപേക്ഷിക്കാം. രജിസ്േട്രഷനായി കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0484 2644777, 99615 78149. മുടക്കുഴ സഹ. ബാങ്ക് നവതി സ്മാരക മന്ദിരോദ്ഘാടനം പെരുമ്പാവൂർ: 90 വർഷം പിന്നിട്ട മുടക്കുഴ സർവിസ് സഹകരണ ബാങ്കി​െൻറ നവതി സ്മാരക മന്ദിരോദ്ഘാടനം ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് തുരുത്തിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ബാങ്ക് പ്രസിഡൻറ് പി.പി. അവറാച്ചൻ അധ്യക്ഷത വഹിക്കും. മുൻ നിയമസഭ സ്പീക്കർ പി.പി. തങ്കച്ചൻ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുൻ എം.പി കെ.പി. ധനപാലൻ, ബെന്നി ബഹനാൻ, മുൻ എം.എൽ.എ സാജു പോൾ തുടങ്ങിയവർ പങ്കെടുക്കും. 1924ൽ മുടക്കുഴ പരസ്പര സഹായ സഹകരണ സംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച സംഘം 1962ൽ വേങ്ങൂർ വെസ്റ്റ് വില്ലേജ് വിവിധോദ്ദേശ്യ സഹായസഹകരണ സംഘമായും 1981ൽ മുടക്കുഴ സർവിസ് സഹകരണ ബാങ്കായും വളരുകയായിരുന്നു. നവതി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുമ്പോൾ ബാങ്ക് സഹകാരികൾക്കായി പ്രത്യേക ക്ഷേമപദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. പെൻഷൻ വിതരണ പദ്ധതി, ചികിത്സസഹായം, സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ ധനസഹായ നിധി, പലിശരഹിത ടൂവീലർ വായ്പ, അംഗങ്ങൾക്കുള്ള ഇൻഷുറൻസ് തുടങ്ങിയവയാണ് പദ്ധതികൾ. ബാങ്ക് ഹെഡ് ഓഫിസും അകനാട് ശാഖയും സ്വന്തമായി നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നതെങ്കിലും തുരുത്തി ശാഖ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.