സ്വത്ത്​ സമ്പാദനം: ബാബുറാമിനെതിരെ തെളിവില്ലെന്ന്​ വിജിലൻസ്​

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവി​െൻറ ബിനാമിയെന്ന് ആരോപണമുയര്‍ന്ന ബാബുറാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ലെന്ന് വിജിലൻസ് ഹൈകോടതിയിൽ. ഇയാളെ കേസിൽനിന്ന് ഒഴിവാക്കുമെന്നറിയിച്ച് വിജിലൻസ് ഡിവൈ.എസ്.പി ടി. വി. സജീവൻ റിപ്പോർട്ടും സമർപ്പിച്ചു. കെ. ബാബു മന്ത്രിയായശേഷം വലിയ സാമ്പത്തിക വളർച്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് ബാബുറാമിനെതിരെ വിജിലൻസ് േകസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബുറാം സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് റിപ്പോർട്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ഫയല്‍ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. അതേസമയം, തിങ്കളാഴ്ച കേസ് കോടതിയുടെ പരിഗണനക്കെത്തിയെങ്കിലും വിജിലൻസ് റിപ്പോർട്ട് ബെഞ്ച് മുമ്പാകെ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോടതി ഇൗ മാസം 22നകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് നിർദേശിച്ചു. കേസ് വീണ്ടും 22ന് പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.