കോടതികള്‍ കേരളത്തില്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നു ^എ. ജയശങ്കർ

കോടതികള്‍ കേരളത്തില്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നു -എ. ജയശങ്കർ മൂവാറ്റുപുഴ: സുപ്രീംകോടതി ന്യായാധിപര്‍ മാധ്യമങ്ങളെ അങ്ങോട്ട് വിളിക്കുമ്പോള്‍ തുല്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ട കോടതികള്‍ കേരളത്തില്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തുകയാണെന്ന് മാധ്യമനിരീക്ഷകന്‍ എ. ജയശങ്കര്‍. മൂവാറ്റുപുഴ പ്രസ് ക്ലബ് വാര്‍ഷികത്തി​െൻറ ഭാഗമായി നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. സത്യങ്ങള്‍ തുറന്നവതരിപ്പിക്കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ പിന്നാക്കം പോവുകയാണ്. ഇത് ഭാവിയില്‍ മാധ്യമങ്ങളെ ജനം തിരസ്‌കരിക്കാന്‍ കാരണമാകും. വാർഷികാഘോഷം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴക്കന്‍, ജോണി നെല്ലൂര്‍, ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകരായ ജോണ്‍സണ്‍ മാമലശ്ശേരി, പി.എസ്. രാജേഷ്, സി.എന്‍. പ്രകാശ്, രമേശ് പുളിക്കന്‍, കെ.എം. ഫൈസല്‍, രാജേഷ് രണ്ടാര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജോയ്‌സ് ജോര്‍ജ് എം.പി നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുൽ മജീദ് സ്വാഗതവും പ്രസ് ക്ലബ് ട്രഷറര്‍ സി.കെ. ഉണ്ണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.