പിറവം: രാമമംഗലത്ത് നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. കടയുടെയും കാറിെൻറയും മുൻഭാഗം തകർെന്നങ്കിലും ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. രാമമംഗലം കുട്ടമ്പനാട്ട് കവലയിൽ സണ്ണിയുടെ സിമൻറ് കടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കട തുറന്നിരുന്നെങ്കിലും മുന്നിൽ ആരുമില്ലാതിരുന്നതിനാൽ ആളപായമില്ല. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പാലം കടന്ന് ചൂണ്ടി ഭാഗത്തേക്കുപോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിെട നിയന്ത്രണംവിട്ട് കടയിലേക്ക് കയറുകയായിരുന്നു. പാലിയേറ്റിവ് ദിനാചരണം പിറവം: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിെൻറയും സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറയും കീഴിെല പാലിയേറ്റിവ് കെയർ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റിവ് ദിന പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിെൻറ ഉദ്ഘാടനം ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂ നേമ്പലിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റെഞ്ചി കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജയസോമൻ, അർബുദ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജി മാധവൻ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഒാഫിസർ ഡോ. എ.എസ്. ഷാജി, സ്നേഹയോഗ പരിശീലകൻ ഫ്രാൻസിസ് അസീസി എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.