ഒപ്പുശേഖരണ കാമ്പയിൻ

കൂത്താട്ടുകുളം: കുടുംബശ്രീയുടെ കീഴിലെ സ്നേഹിത െജൻഡർ ഹെൽപ് ഡെസ്ക്കി​െൻറ ബ്ലോക്കുതല ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യമിട്ടുള്ള ബോധവത്കരണമാണ് സ്നേഹിത െജൻഡർ ഹെൽപ് ഡെസ്ക്കി​െൻറ 'സേവനം. പ്രതികരിക്കുക, പ്രതികരിക്കുന്നവരോട് ഒപ്പം നിൽക്കുക, പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താതിരിക്കുക എന്നതാണ് ഒപ്പുശേഖരണ കാമ്പയിനി​െൻറ മുദ്രാവാക്യം. പഞ്ചായത്ത് അംഗം ടി.എസ്. രഞ്ജിത്, എം.സി. തോമസ്, ജോയി പുളിന്താനം തുടങ്ങിയവരും കാമ്പയിനി​െൻറ ഭാഗമായി. കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർമാരായ ആര്യ അജി, പൊന്നി, മഞ്ജു, രശ്മി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.