കൂത്താട്ടുകുളം: കൂത്താട്ടുകുളം -നടക്കാവ് റോഡിൽ ഒലിയപ്പുറത്ത് നിയന്ത്രണംവിട്ട സ്കോർപിയോ കാർ ഇടിച്ച് റോഡരികിൽ കിടന്ന കാറും ബൈക്കുകളും സൈക്കിളുകളും തകർന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ഒലിയപ്പുറം കവലയിൽ ഷാപ്പിന് മുന്നിലാണ് അപകടം. പിറവം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ സ്കോർപിയോ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിടുകയായിരുന്നു. മാരുതി ആൾട്ടോ കാർ, രണ്ട് ബൈക്ക്, സൈക്കിൾ, വർക്ക്ഷോപ്പിെൻറ േഗറ്റ് എന്നിവ തകർത്താണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ മാരുതി കാർ സമീപത്തെ മൺതിട്ടയുടെ മുകളിലേക്ക് ഇടിച്ചുകയറി. ആരും സമീപത്ത് ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സ്ത്രീയാണ് വാഹനം ഓടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ചിത്രം : കൂത്താട്ടുകുളം: ഒലിയപ്പുറത്ത് നിയന്ത്രണംവിട്ട സ്കോർപിയോ കാർ ഇടിച്ച് തകർന്ന വാഹനങ്ങൾ em_koothattukulam car Apakadam.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.