കൊച്ചി: എടത്തല അൽ അമീൻ കോളജ് ഇക്കണോമിക്സ് വിഭാഗം 'ഹരിത സമ്പദ്വ്യവസ്ഥയും സുസ്ഥിര വികസനവും' വിഷയത്തിൽ 18,19 തീയതികളിൽ അന്തർദേശീയ സെമിനാർ നടത്തും. 18ന് രാവിലെ സബ്കലക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്യും. എം.ജി പ്രോ-വി.സി ഡോ. സാബു തോമസ് സിേമ്പാസിയം ഉദ്ഘാടനം ചെയ്യും. ഇന്ധനവില: ബസ് സമരത്തിന് ഒരുങ്ങി സംഘടനകൾ കൊച്ചി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ബസ് സമരത്തിന് സംഘടനകൾ തയാറെടുക്കുന്നു. ബസ് ചാർജ് വർധന സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ നടപടിയെടുത്തിട്ടില്ല. ഡീസൽ വില 67 രൂപക്ക് മുകളിലാവുകയും സ്പെയർപാർട്സിന് വിലയേറുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ അടുത്തദിവസം സമാന സംഘടനകളുമായി ആലോചിച്ച് സർവിസ് നിർത്തിവെക്കുന്നതുൾപ്പെടെ സമരപരിപാടികൾക്ക് രൂപംനൽകുമെന്ന് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് എം.ബി. സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.