റെൻറ് എ കാർ തട്ടിപ്പ്: പ്രതികൾ കോടതിയിൽ കീഴടങ്ങി

- പൊലീസ് കണ്ടെടുത്തത് പണയപ്പെടുത്തിയ ഏഴ് കാർ നെടുമ്പാശ്ശേരി:- വിവാഹ ആവശ്യത്തിനെന്ന പേരിൽ ആഡംബര കാറുകൾ വാടകക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടുന്ന സംഭവത്തിൽ ഒളിവിലിരുന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി. ഒരുവർഷമായി വ്യാജ പേരിലും മേൽവിലാസത്തിലുമായി പലയിടങ്ങളിൽ വാടകക്ക് താമസിച്ചിരുന്ന നെടുമ്പാശ്ശേരി നെടുവന്നൂർ മാമലശ്ശേരി വീട്ടിൽ ജനീഷ്, ആലുവ കനാൽ റോഡിൽ പാറക്കൽ വീട്ടിൽ അനൂപ് എന്നിവരാണ് ആലുവ കോടതിയിൽ കീഴടങ്ങിയത്. പണയപ്പെടുത്തിയ ആറ് കാർ പൊലീസ് കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി. വിശദ ചോദ്യം ചെയ്യലിന് ഇവരെ ആലുവ പൊലീസിന് കൈമാറി. സമ്പന്നരുടെ വിവാഹചടങ്ങിന് അകമ്പടി സേവിക്കുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞാണ് സാധാരണ നൽകുന്നതിനേക്കാൾ കൂടുതൽ വാടക വാഗ്ദാനം ചെയ്ത് ആഡംബര കാറുകൾ വാടകക്കെടുത്തിരുന്നത്. പിന്നീട് ഇത് ലക്ഷക്കണക്കിന് രൂപക്ക് പണയപ്പെടുത്തും. അതിനുശേഷം മൊബൈൽ ഫോണും ഓഫാക്കി വീട് മാറി പോകും. ഇത്തരത്തിൽ പണയപ്പെടുത്തിയ ചില കാറുകളുടെ ഉടമകൾ ഇവരെ പിടികൂടിയിരുന്നു. ഇത്തരക്കാർക്ക് കാറുകൾ തിരിച്ചെടുത്ത് നൽകുന്നതിനുവേണ്ടി വീണ്ടും കൂടുതൽ തട്ടിപ്പുകൾ നടത്തുകയായിരുന്നു. വാർഷികാഘോഷവും കുടുംബസംഗമവും നെടുമ്പാശ്ശേരി: കാംകോ റിക്രിയേഷൻ ക്ലബ് വാർഷികാഘോഷം 'കതിര്-2018' ഉം കുടുംബസംഗമവും നടന്നു. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ടി. ഷിബു അധ്യക്ഷത വഹിച്ചു. കാംകോ ചെയർമാൻ പി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജോളി തോമസ്, സതീഷ്‌കുമാർ, സന്ദീപ് ആർ. കുറുപ്പ്്, കെ. സജീവൻ, വിശാഖ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാമത്സരങ്ങൾ നടന്നു. സമാപന സമ്മേളനം കാംകോ മാനേജിങ് ഡയറക്ടർ പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സന്ധ്യ സുരേഷ് ബാബു സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.