'പുറമ്പോക്ക് തിരിച്ചുപിടിച്ച് റോഡുകള്‍ വികസിപ്പിക്കണം'

ആലുവ: നഗരത്തിലെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ച് റോഡുകള്‍ വികസിപ്പിക്കണമെന്ന് കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി വാര്‍ഷിക കുടുംബസംഗമം ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കി​െൻറ പേരിലാണ് അശാസ്ത്രീയ വണ്‍വേ സംവിധാനം നഗരത്തില്‍ കൊണ്ടുവന്നത്. ഇത് കിഴക്കന്‍ മേഖലയില്‍നിന്ന് ആലുവയിലെത്തുന്നവര്‍ക്ക് ദുരിതമാണ്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ഒഴിവാക്കണം. റോഡുകള്‍ക്ക് വീതികൂട്ടിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കേണ്ടത്. ആലുവ നഗരസഭ ഓഫിസിനും സബ് രജിസ്ട്രാര്‍ ഓഫിസിനും സമീപത്തെ റോഡ് അടിയന്തരമായി വീതി കൂട്ടി ഇതിലൂടെ ഇരുഭാഗത്തേക്കും ഗതാഗത സൗകര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് അബൂബക്കര്‍ ചെന്താര അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി പി.എ. മെഹബൂബ് പ്രമേയം അവതരിപ്പിച്ചു. അബ്‌ദുല്‍ ഖാദര്‍, ജോസ്, കുഞ്ഞുമുഹമ്മദ്, ജോസഫ് കുരിയാപ്പിള്ളി, തോമസ്, ഗീത മോഹന്‍, പ്രസാദ് എന്നിവര്‍ സംസാരിച്ചു. വൈദ്യുതി മുടങ്ങും ആലുവ: നോർത്ത് സെക്ഷൻ പരിധിയിലെ ചൂർണിക്കര പഞ്ചായത്ത് ലൈബ്രറി, കുന്നത്തേരി കവല, വിടാക്കുഴ, അമ്പാട്ടുകാവ് റെയിലിന് കിഴക്കുവശം, ചിറ, മുതലക്കുഴി, മുട്ടം ഹരിജൻ കോളനി, അമ്പലപ്പടി എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.