പാലിയേറ്റിവ് കെയർ ദിനാചരണം

ആലങ്ങാട്: പാലിയേറ്റിവ് കെയർ ദിനത്തോടനുബന്ധിച്ച് ആലങ്ങാട് ഗ്രാമപഞ്ചായത്തി​െൻറ‍യും പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറയും സംയുക്ത ആഭിമുഖ്യത്തിൽ ആലങ്ങാട് പി.എച്ച്.സിയിൽ പാലിയേറ്റിവ് സന്ദേശ റാലിയും നിർധനരോഗികൾക്കുള്ള കിറ്റ് വിതരണവും സംഘടിപ്പിച്ചു. പാലിയേറ്റിവ് രോഗികൾക്കുള്ള കിറ്റുകൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ അജ സാബുവിൽനിന്ന് കമ്യൂണിറ്റി നഴ്‌സ് ലിൽജി ഏറ്റുവാങ്ങി. മെഡിക്കൽ ഓഫിസർ ഡോ. രേണുക പാലിയേറ്റിവ് കെയർ ദിനസന്ദേശം നൽകി. തുടർന്ന് കരിങ്ങാംതുരുത്തിൽ നടന്ന റാലിക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. ജഗദീശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കാഞ്ചന സോമൻ, പഞ്ചായത്ത് അംഗങ്ങളായ ഗീത തങ്കപ്പൻ, അന്ന ആൻസിലി എന്നിവർ നേതൃത്വം നൽകി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് പി.എ. സോഫി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ. സിയാദ് നന്ദിയും പറഞ്ഞു. ആരോഗ്യപ്രവർത്തകരും ആശപ്രവർത്തകരും പങ്കെടുത്തു. ചിത്രവും അടിക്കുറിപ്പും മാത്രം ആലങ്ങാട് കുന്നേൽ അദ്ഭുത ദിവ്യ ഉണ്ണീശോയുടെ ദേവാലയത്തിൽ തിരുനാളി​െൻറ ഭാഗമായുള്ള തമുക്ക് നേർച്ച വെെഞ്ചരിപ്പ് ഫാ. റോജൻ നങ്ങേലിമാലിൽ ഫാ. ജോൺപോൾ വേങ്ങക്കൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു . dsc 8811
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.