കെ.ഇ.എസ്.എ സങ്കേതിക ശിൽപശാല

ആലുവ: കേരള എൻജിനീയറിങ് സ്‌റ്റാഫ് അസോസിയേഷൻ സംസ്ഥാന സാങ്കേതിക ശിൽപശാല നടത്തി. ജോയൻറ് കൗൺസിൽ സംസ്ഥാന ചെയർമാൻ ജി. മോട്ടിലാൽ ഉദ്ഘാടനം ചെയ്തു. കെ.ഇ.എസ്.എ സംസ്ഥാന പ്രസിഡൻറ് എസ്. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ സെക്രട്ടേറിയറ്റ് അംഗം വി.സി. ജയപ്രകാശ്, കെ.ഇ.എസ്.എ സെക്രട്ടേറിയറ്റ് അംഗം കെ.എം. ഫിലിപ്പോസ് എന്നിവർ സംസാരിച്ചു. കെ.ഇ.എസ്.എ സംസ്ഥാന ജന. സെക്രട്ടറി പി.എ. രാജീവ് സ്വാഗതവും ജില്ല സെക്രട്ടറിയും ക്യാമ്പ് ഡയറക്ടറുമായ നവാസ് യൂസുഫ് നന്ദിയും പറഞ്ഞു. എച്ച്. സിദ്ദീഖ്, എ.കെ. സജി, പി. സുരേഷ് ബാബു എന്നിവർ വിവിധ എൻജിനീയറിങ് വകുപ്പുകളിലെ വിഷയങ്ങളിൽ ക്ലാസെടുത്തു. പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ ചൂർണിക്കര: സംസ്ഥാന സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ചൂർണിക്കര പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ജമാൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, ബാബു പുത്തനങ്ങാടി, കെ.വി. സുലൈമാൻ, പി.ബി. സുനീർ, മുഹമ്മദ് ഷഫീഖ്, നസീർ ചൂർണിക്കര, സി.പി. നൗഷാദ്, ലിനേഷ് വർഗീസ്, വില്യം ആലത്തറ, ജി. മാധവൻ കുട്ടി, വിജയ രമേശ് റാവു, കെ.കെ. ശിവാനന്ദൻ, സി.പി. നാസർ, എൻ.കെ. ശിവൻ, ടി.എഫ്. തോമസ്, മനു മൈക്കിൾ, ഷമീർ മീന്ത്രക്കൽ, രമേശ് കടവിൽ, സിയാദ് പള്ളിക്കുന്ന്, ഷജീർ കുന്നത്തേരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.