ആലുവ: കവർച്ചക്കേസുമായി ബന്ധപ്പെട്ട് നിർണായകമായ നിരീക്ഷണ കാമറയിൽനിന്ന് തുമ്പ് ലഭിച്ചില്ല. വീടിന് എതിർവശത്തെ കീഴ്മാട് സഹകരണ ബാങ്കിലെ നിരീക്ഷണ കാമറയായിരുന്നു പൊലീസിെൻറ പ്രതീക്ഷ. എന്നാൽ, ഇത് പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. മറ്റുതരത്തിെല സൂചനകളും ലഭിക്കാതെ കുഴയുന്ന പൊലീസിന് ഇത് തിരിച്ചടിയായി. മോഷ്‌ടാക്കൾ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ കടന്ന് റോഡിലെത്തിയതായാണ് കരുതുന്നത്. കഴിഞ്ഞദിവസം പൊലീസ് നായും ഈ വഴി ഓടി റോഡിലെത്തി നിന്നു. പൊലീസ് നായ് ഓടിയത് കണക്കാക്കുമ്പോൾ മോഷണത്തിനുശേഷം പ്രതികൾ കുട്ടമശ്ശേരി ഭാഗത്തേക്കാണ് നീങ്ങിയത്. ഈ ഭാഗത്ത് നിരീക്ഷണ കാമറ ഇല്ലാത്തതും പൊലീസിനെ കുഴക്കുകയാണ്. പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് സൂചന ആലുവ: കവർച്ചക്കേസിലെ പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് സൂചന. സംഘത്തെക്കുറിച്ച് രണ്ടുദിവസത്തിനകം വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. കവർച്ച നടന്ന വീടിന് സമീപം കണ്ട കാറിനെക്കുറിച്ചും അജ്ഞാതരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസ് അതിഗൗരവമായാണ് പൊലീസ് പരിഗണിക്കുന്നത്. ഐ.ജി ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത് ഇതിെൻറ ഭാഗമായാണ്. സമർഥരായ ഉദ്യോഗസ്‌ഥരെയാണ് പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.