മോഷ്‌ടാക്കൾ വിലസുന്നു; ഭീതിയോടെ ജനം

ആലുവ: സുരക്ഷ ശക്തമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും മോഷ്‌ടാക്കളും പിടിച്ചുപറിക്കാരും സ്വതന്ത്രരായി വിലസുന്നു. ആലുവയിലും പരിസരത്തും മോഷണം വർധിക്കുന്നതിൽ ജനം പരിഭ്രാന്തരാണ്. തോട്ടുമുഖത്ത് വീട് കുത്തിത്തുറന്ന് 30 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നതിന് തൊട്ടുപിന്നാലെ നഗരത്തിലെ ടൂറിസ്‌റ്റ് ഹോമിലും കഴിഞ്ഞദിവസം കവർച്ച നടന്നിരുന്നു. സംഭവങ്ങൾ പൊലീസിനും നാണക്കേടായിട്ടുണ്ട്. ജില്ല പൊലീസ് ആസ്ഥാനം സ്‌ഥിതി ചെയ്യുന്ന നഗരത്തിൽപോലും സുരക്ഷിതരല്ലെന്ന ഭയമാണ് ജനങ്ങളെ അലട്ടുന്നത്. തോട്ടുമുഖം മഹിളാലയം കവലയിൽ പടിഞ്ഞാേറപറമ്പിൽ അബ്‌ദുല്ലയുടെ വീട് കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വർണവും 90,000 രൂപയും കവർന്ന കേസിൽ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്ര‍‍​െൻറ നേതൃത്വത്തിൽ പൊലീസ് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചിരിക്കെയാണ് വീണ്ടും കവർച്ച നടന്നത്. റെയിൽവേ സ്‌റ്റേഷൻ റോഡിൽ രാജാജി ലോഡ്ജിൽ മുറിയെടുത്ത കാസർകോട് സ്വദേശിയുടെ 1300 റിയാലും മൊബൈൽ ഫോണുമാണ് ഞായറാഴ്ച രാത്രി കവർന്നത്. ആലുവ കവർച്ചക്കേസ് പുറത്തറിഞ്ഞ് പൊലീസ് നാലുപാടും അന്വേഷണം നടത്തുന്നതിനിെടയാണ് വീണ്ടും മോഷണം നടന്നത്. ലോഡ്ജി​െൻറ ഓഫിസ് മുറിയിൽ മോഷണത്തിന് ശ്രമം നടത്തിയെങ്കിലും ഒന്നും ലഭിക്കാത്തതിനെത്തുടർന്ന് മുറിയെടുത്ത് താമസിക്കുന്ന ആളുടെ പാൻറ്സിൽനിന്ന് കവരുകയായിരുന്നു. നിരീക്ഷണ കാമറയിൽ മോഷ്‌ടാെവന്ന് സംശയിക്കുന്ന നീല ഷർട്ടും ജീൻസും ധരിച്ച 35 വയസ്സ് തോന്നിക്കുന്ന യുവാവി​െൻറ ചിത്രം പതിഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.