കാലടി: പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിൽ ആഘോഷിച്ചു. നിരവധി സ്ത്രീകൾ രാവിലെ നടന്ന പൊങ്കാലയിൽ പങ്കെടുത്തു. അഞ്ഞൂറിലേറെ പൊങ്കാല അടുപ്പുകൾ ക്ഷേത്രപരിസരത്ത് സജ്ജീകരിച്ചിരുന്നു. മേൽശാന്തി ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി പൊങ്കാല അടുപ്പുകളിൽ തീർഥം പകർന്നതോടെ പൊങ്കാല പൂർത്തിയായി. ഈ സമയം ക്ഷേത്രനടയിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംഗീതവിഭാഗം വിദ്യാർഥികൾ സംഗീതാരാധന നടത്തി. തുടർന്ന്, ക്ഷേത്രസന്നിധിയിൽ 21അമ്മമാർക്ക് ചികിത്സസഹായവും 10 വിദ്യാർഥികൾക്ക് പഠനസഹായവും നൽകി. ഉത്സവാഘോഷ സമിതിയുടെ ചെലവിൽ ഒരുയുവതിയുടെ വിവാഹം നടത്തി. മറ്റൂർ മാടശേരി വീട്ടിൽ സത്യെൻറയും ലീലാമ്മയുെടയും മകൾ സനിതയും കൊച്ചുകടവ് കോര്യേലിത്തറ വീട്ടിൽ ശിവെൻറയും വത്സലയുെടയും മകൻ ദാസനും തമ്മിലായിരുന്നു വിവാഹം. ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ആദിഷ് പ്രവീൺ, റോജി എം. ജോൺ എം.എൽ.എ എന്നിവർ ആശംസയർപ്പിച്ചു. വിവാഹച്ചടങ്ങുകൾക്ക് ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരി, ആഘോഷസമിതി പ്രസിഡൻറ് ഇ.ആർ. പ്രസാദ്, സെക്രട്ടറി എൻ. സുധേഷ്, മൃതസഞ്ജീവനി ട്രസ്റ്റ് കൺവീനർമാരായ എ.കെ. വിജയകുമാർ, കെ.ടി. രതീഷ്, സലീഷ് ചെമ്മണ്ടൂർ എന്നിവരും മാതൃസമിതിയംഗങ്ങളും നേതൃത്വം നൽകി. തുടർന്ന് മകരയൂട്ട് നടന്നു. മകരയൂട്ട് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം അധ്യക്ഷൻ ശ്രീവിദ്യാനന്ദ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ആറിന് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് ടൗൺ ചുറ്റി താലഘോഷയാത്രയും നടന്നു. കാലടി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കനാൽബണ്ട് റോഡുവഴി ക്ഷേത്രം വരെ നിരത്തിയ 2017 കതിനയുടെ വെടിവഴിപാടും ഗാനമേളയും നടന്നതോടെ ആഘോഷം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.