സ്​റ്റേഷൻകടവ് - വലിയപഴമ്പിള്ളിത്തുരുത്ത് പാലം പണി അന്തിമഘട്ടത്തിൽ

പറവൂർ: നാട്ടുകാരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റേഷൻകടവ് -വലിയപഴമ്പിള്ളിത്തുരുത്ത് പാലം നിർമാണം അവസാനഘട്ടത്തിലേക്ക്. പുത്തൻവേലിക്കര- ചേന്ദമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് സ്റ്റേഷൻകടവ് - വലിയപഴമ്പിള്ളിത്തുരുത്ത് പാലം. പ്രധാന പ്രവൃത്തികളിൽ ഒന്നായ പ്ലാറ്റ്ഫോമി​െൻറ പണിയാണ് പൂർത്തിയായത്. ഇരുവശത്തെയും അപ്രോച്ച് റോഡുകളുടെ നിർമാണം, കൈവരിയുടെ പൂര്‍ത്തീകരണം എന്നിവയാണ് ബാക്കിയുള്ള ജോലികൾ. ഏപ്രിലോടെ ഉദ്ഘാടനം നടക്കുമെന്നാണ് കരുതുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മ​െൻറ് കോർപറേഷ​െൻറ നേതൃത്വത്തിലാണ് (ആർ.ബി.ഡി.സി) നിർമാണം. 2012 മേയില്‍ ആരംഭിച്ച പ്രവർത്തനങ്ങൾ പലവിധ തടസ്സങ്ങൾമൂലം നീണ്ടുപോകുകയായിരുന്നു. പാലം പണി പൂർത്തിയാകുന്നതോടെ പുത്തൻവേലിക്കരയിൽനിന്ന് പറവൂർ പട്ടണത്തിലേക്കുള്ള എളുപ്പമാർഗമാകും. ഇപ്പോൾ ബോട്ട് സർവിസിനെ ആശ്രയിച്ചും കരമാർഗം 16 കിലോമീറ്ററോളം യാത്ര ചെയ്തുമാണ് ടൗണിലെത്തുന്നത്. പാലം തുറക്കുന്നതോടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ പറവൂരിലെത്താം. എറണാകുളത്തുനിന്ന് തൃശൂരിലേക്ക് പോകാനുള്ള എളുപ്പമാർഗവുമാണിത്. പുത്തൻവേലിക്കര, പൊയ്യ, മാള, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താം. കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ് മാറ്റണം പറവൂർ: കാലപ്പഴക്കംമൂലം തുടർച്ചയായി പൊട്ടുന്ന കുടിവെള്ള വിതരണ പൈപ്പ് മാറ്റി പുതിയത് ഇടണമെന്ന ആവശ്യം ശക്തമാകുന്നു. ചേന്ദമംഗലം പഞ്ചായത്തിലെ കുറുമ്പത്തുരുത്ത് ഗ്രാമത്തിലേക്ക് പുഴക്ക് അടിയിലൂടെയും കുറുമ്പത്തുരുത്ത് പാലത്തിനടിയിലൂടെയും സ്ഥാപിച്ചിട്ടുള്ള കുടിവെള്ള വിതരണ പൈപ്പാണ് മാറ്റിയിടണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. 35 വർഷം പഴക്കമുള്ള എച്ച്.ഡി.പി 150 എം.എം പൈപ്പിന് പലപ്പോഴും കേടുപാട് സംഭവിക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. പുഴക്ക് അടിയിലൂടെയുള്ള പൈപ്പ് പൊട്ടുന്നത് ശുദ്ധജലത്തിൽ മലിനജലം കലരാൻ കാരണമാകുന്നു. പുതിയ 200 എം.എം പൈപ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ചാത്തേടം - കുറുമ്പത്തുരുത്ത് ഗ്രാമവികസന സമിതി പ്രദേശവാസികളിൽനിന്ന് ഒപ്പുശേഖരണം നടത്തി മന്ത്രി മാത്യു ടി. തോമസിന് നിവേദനം നൽകി. ഒപ്പുശേഖരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ടി.എസ്. രാജു, എം.ജെ. ബാബു, കെ.സി. ഫ്രാൻസിസ്, എം. എഫ്. വർഗീസ്, സ്െറ്റഫി ഏലിയാസ്, ഷിയോൺ ഷാജു, വിഷ്ണുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.