പറവൂർ: കച്ചേരിപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷെൻറ ഉടമസ്ഥതയിെല വിവാദ മദ്യവിൽപനശാലയും സമീപ പ്രദേശങ്ങളും എക്സൈസ് ഡെപ്യൂട്ടി കമീഷണർ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ സന്ദർശിച്ചത്. ഹൈകോടതി നിർദേശപ്രകാരമാണ് പരാതിക്കിടയാക്കിയ മദ്യവിൽപനശാലയും സമീപത്തെ ടൗൺ ജുമാമസ്ജിദ് പരിസരവും സന്ദർശിക്കാനെത്തിയത്. പരാതിക്കാരെ കഴിഞ്ഞദിവസം എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫിസിൽ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഡിസംബർ 11നാണ് ഒരുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈകോടതി ഉത്തരവായത്. മദ്യവിൽപനശാല അടച്ചുപൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നത്. ടൗൺ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ റഹ്മാൻ, സമീപവാസികളായ എസ്.പി. നായർ, ഡോ. എ.എ. പ്രിയേഷ്, എ.എ. നാദിർഷ എന്നിവർ ചേർന്നാണ് ഹൈകോടതിയെ സമീപിച്ചത്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ജുമാമസ്ജിദ്, താലൂക്ക് ആശുപത്രി എന്നിവക്ക് സമീപം ജനവാസമേഖലയിൽ കഴിഞ്ഞ ജൂലൈയിലാണ് മദ്യവിൽപനശാല പ്രവർത്തനം ആരംഭിച്ചത്. ഇതേതുടർന്ന് െറസിഡൻറ്സ് അസോസിയേഷനുകളും പള്ളി കമ്മിറ്റിക്കാരും വനിത സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. നഗരസഭയും മദ്യശാലക്കെതിരെ നോട്ടീസ് നൽകി. ഇതിനിടെ, ദൂരപരിധി ലംഘിച്ചാണ് മദ്യശാല പ്രവർത്തിക്കുന്നതെന്ന് ആക്ഷേപവും ഉയർന്നു. മുൻസിഫ് കോടതി നിർദേശപ്രകാരം അളന്നപ്പോൾ ദൂരപരിധി ലംഘിച്ചതായി കണ്ടെത്തി. തുടർന്നാണ് നാലുപേർ ചേർന്ന് ഹൈകോടതിയിൽ ഹരജി നൽകിയത്. പുതിയ സ്ഥലത്തേക്ക് മാറ്റും പറവൂർ: മദ്യശാല പുതിയ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ പറഞ്ഞു. സൗകര്യപ്രദമായ സ്ഥലവും കെട്ടിടവും ലഭ്യമാകുന്ന മുറക്ക് കേന്ദ്രം മാറ്റിസ്ഥാപിക്കും. ബിവറേജസ് അധികൃതർക്ക് ഇതിന് നിർദേശം നൽകും. ഉടൻ ഹൈകോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യവിൽപനകേന്ദ്രം പ്രവർത്തിക്കുന്നത് ദൂരപരിധി ലംഘിച്ചാെണന്ന പരാതിക്കാരുടെ ആരോപണത്തിൽ കഴമ്പുണ്ട്. ആരാധനാലയങ്ങൾ തമ്മിൽ 200 മീറ്ററെങ്കിലും അകലം വേണമെന്നാണ് ചട്ടം. എന്നാൽ, അതിൽ താഴെയാണ് ദൂരം തിട്ടപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.