ഗോതുരുത്ത്​ പുത്ര‍​െൻറ നിർമാണം തുടങ്ങി

പറവൂർ: ഇരുട്ടികുത്തി വള്ളമായ 'ഗോതുരുത്ത് പുത്ര‍​െൻറ നിർമാണം ആരംഭിച്ചു. ഉളികുത്ത് എടത്വ കോഴിമുക്ക് സാബു ആചാരി നിർവഹിച്ചു. ഗോതുരുത്ത് ഗ്രാമത്തി​െൻറ സ്വപ്ന പദ്ധതിയാണ് 'ഗോതുരുത്തുപുത്രൻ' ഓടിവള്ളം. പൊതുജനപങ്കാളിത്തത്തോടെയാണ് ഗ്രാമവാസികൾ വള്ളം നിർമിക്കുന്നത്. 300 പേരിൽ നിന്ന് 10,000 രൂപ വീതം സമാഹരിച്ചാണ് തുക കണ്ടെത്തുക. 25 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു. 35 പേർ കയറുന്ന എ ഗ്രേഡ് വള്ളമാണു പണിയുന്നത്. അടുത്ത നെഹ്റു ട്രോഫിക്കു മുമ്പ് നീറ്റിലിറക്കും. 'ഗോതുരുത്തുപുത്രൻ' എത്തുന്നതോടെ ഗോതുരുത്തിലെ ഇരുട്ടുകുത്തി വള്ളങ്ങളുടെ എണ്ണം അഞ്ചാകും. ഗോതുരുത്തിൽ പ്രത്യേകം തയാറാക്കിയ മാലിപ്പുരയിലാണു വള്ളം നിർമിക്കുന്നത്. ഉളികുത്തിനോടനുബന്ധിച്ച് ഫാ. ടോം രാജേഷ് പള്ളിയിൽ പ്രാർഥന നടത്തി. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഗോതുരുത്തുപുത്രൻ ഓടിവള്ള നിർമാണ സമിതി പ്രസിഡൻറ് ടൈറ്റസ് ഗോതുരുത്ത് അധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. അനൂപ്, വൈസ് പ്രസിഡൻറ് നിത സ്റ്റാലിൻ, രാജേഷ് പൈനേടത്ത്, ബിൻസി സോളമൻ, സംഗീത രാജു, ജോയി കൈമാതുരുത്തി, തോംസൺ, ജോസ് ഗോതുരുത്ത്, വ്യാസ് തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.