ഒമ്പത്​​ പുതുമുഖങ്ങളുമായി 45 അംഗ ജില്ല കമ്മിറ്റി; ആറ്​ പേരെ ഒഴിവാക്കി

കായംകുളം: സി.പി.എം ജില്ല സമ്മേളനം 45 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയിൽനിന്നും ആറുപേരെ ഒഴിവാക്കിയപ്പോൾ ഒമ്പത് പേർ പുതുതായി ഇടംപിടിച്ചു. സജി ചെറിയാൻ, ആർ. നാസർ, കെ. പ്രസാദ്, എം. സുരേന്ദ്രൻ, എച്ച്. സലാം, ടി.കെ. ദേവകുമാർ, ജി. വേണുഗോപാൽ, എം.എ. അലിയാർ, എ. മഹേന്ദ്രൻ, ഡി. ലക്ഷ്മണൻ, കെ. രാഘവൻ, പി.കെ. സാബു, എ.എം. ആരിഫ്, എൻ.ആർ. ബാബുരാജ്, വി.ജി. മോഹനൻ, കെ.ഡി. മഹേന്ദ്രൻ, ജലജ ചന്ദ്രൻ, കെ.ജി. രാജേശ്വരി, പി.പി. ചിത്തരഞ്ജൻ, എ. ഒാമനക്കുട്ടൻ, കെ.കെ. അശോകൻ, എം. സത്യപാലൻ, കെ.ആർ. ഭഗീരഥൻ, ബി. രാജേന്ദ്രൻ, എൻ. സജീവൻ, കെ.എച്ച്. ബാബുജാൻ, പി. അരവിന്ദാക്ഷൻ, പി. ഗാനകുമാർ, ജി. രാജമ്മ, കെ. മധുസൂദനൻ, ജി. ഹരിശങ്കർ, മുരളി തഴക്കര, കോശി അലക്സ്, എം.എച്ച്. റഷീദ്, പി. വിശ്വംഭരപണിക്കർ, മനു സി. പുളിക്കൻ എന്നീ നിലവിലുള്ള അംഗങ്ങളെ കൂടാതെ ആർ. രാജേഷ് എം.എൽ.എ, കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ലീല അഭിലാഷ്, ചേർത്തല ഏരിയ സെക്രട്ടറി കെ. രാജപ്പൻ നായർ, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, ആലപ്പുഴ നോർത് സെക്രട്ടറി വി.ബി. അശോകൻ, തകഴി ഏരിയ സെക്രട്ടറി കെ. പ്രകാശ്, അരൂർ ഏരിയയിൽനിന്ന് എൻ.പി. ഷിബു, മാന്നാറിൽനിന്ന് പുഷ്പലത മധു എന്നിവരെ പുതുതായും ഉൾപ്പെടുത്തി. ആരോഗ്യകാരണങ്ങളാലും സംഘടനയിൽ സജീവമല്ലെന്നും കാട്ടിയാണ് അഞ്ചുപേരെ ഒഴിവാക്കിയത്. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ സി.ബി. ചന്ദ്രബാബുവിനെയും ഒഴിവാക്കി. ബി. വിനോദ്, കെ.വി. ദേവദാസ്, വി.എസ്. മണി, എ.എസ്. സാബു, പി.കെ. സോമൻ എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. ഇതിൽ മണി, സാബു, സോമൻ എന്നിവർ പഴയ വി.എസ് പക്ഷക്കാരാണ്. ഇവരെ ഒഴിവാക്കിയതി​െൻറ കാരണം അജ്ഞാതമാണെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. വി.എസ് പക്ഷം നിഷ്പ്രഭമായ സമ്മേളനത്തിൽ ഒൗദ്യോഗിക പക്ഷത്തി​െൻറ സമ്പൂർണ മേധാവിത്വത്തി​െൻറ പ്രതിഫലനം കൂടിയാണ് പുതിയ ജില്ല കമ്മിറ്റി. ജി.സുധാകര​െൻറയും തോമസ് െഎസക്കി​െൻറയും അഭ്യുദയകാംഷികൾക്ക് ഇടം കിട്ടിയെങ്കിലും താക്കീതി​െൻറയും മുന്നറിയിപ്പി​െൻറയും ശബ്ദം ഉയർന്ന സമ്മേളനത്തിൽ ജില്ലയിൽ ഗ്രൂപ് ചേരിതിരിവിന് ചുക്കാൻ പിടിക്കുന്ന നേതാക്കളെയും പ്രതിനിധി സമ്മേളനം വെറുതെ വിട്ടിെല്ലന്ന പ്രത്യേകതയും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.