നാനോ ഗാർഹിക സംരംഭങ്ങൾക്ക് സഹായ പദ്ധതി

ആലപ്പുഴ: ഊർജിത വ്യവസായവത്കരണ പരിപാടികളുടെ ഭാഗമായി അഞ്ചുലക്ഷം രൂപക്ക് താഴെ സ്ഥിര മൂലധന നിക്ഷേപമുള്ള നാനോ ഗാർഹിക സംരംഭങ്ങൾക്കായി വ്യവസായ വാണിജ്യ വകുപ്പ് പലിശ സബ്സിഡി സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്നു. അഞ്ചുലക്ഷം രൂപ വരെ സ്ഥിര നിക്ഷേപമുള്ളതും അഞ്ച് എച്ച്.പിയോ അതിൽ താഴെയോ വൈദ്യുതി ലോഡ് കണക്ഷനുള്ള, ഉൽപാദന-സേവന മേഖലയിൽ ഉൾപ്പെട്ട യൂനിറ്റുകൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസ് ആവശ്യമില്ല. സർക്കാറി​െൻറ മറ്റ് ധനസഹായം നേടിയ യൂനിറ്റുകൾക്ക് അർഹതയില്ല. പ്ലാൻറ്, മെഷീനറി, ഓഫിസ് ഉപകരണങ്ങൾ, വൈദ്യുതീകരണം എന്നിവക്കായി സംരംഭകർ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പകളിൽ ഈടാക്കുന്ന പലിശയിനത്തിൽ ജനറൽ വിഭാഗത്തിന് ആറ് ശതമാനവും വനിത/പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് എട്ട് ശതമാനവുമാണ് പലിശ സബ്സിഡിയായി അനുവദിച്ച് നൽകുക. പൊതുമേഖല ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ, സ്വകാര്യ മേഖല ഷെഡ്യൂൾഡ് ബാങ്കുകൾ, സിഡ്ബി എന്നീ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തവർക്ക് ആദ്യത്തെ മൂന്നുവർഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇക്കാലയളവിൽ വായ്പ തിരിച്ചടവിൽ മുടക്കം വരാൻ പാടില്ല. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും ആലപ്പുഴ വെള്ളക്കിണറിലുള്ള ജില്ല വ്യവസായ ഓഫിസുമായോ അതത് താലൂക്ക് വ്യവസായ ഓഫിസുകളുമായോ ബന്ധപ്പെടണം. ഫോൺ: 0477 2251272. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആർട്ടലറി ഫോഴ്സ് സെപ്സ് -100 എണ്ണം, ആർട്ടലറി ഫോഴ്സ് സെപ്സ് -75 എണ്ണം, കൊച്ചേഴ്സ് ഫോഴ്സ് സെപ്സ് -50 എണ്ണം, നീഡിൽ ഡിസ്റ്റോെട്രയർ -40 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 25ന് വൈകീട്ട് മൂന്നിനകം സൂപ്രണ്ട്, ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഗതാഗതം നിരോധിച്ചു ആലപ്പുഴ: കാവുങ്കൽ-വളവനാട്-കോൾഗേറ്റ് ജങ്ഷൻ-വാറാൻ കവല റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം രണ്ടുമാസത്തേക്ക് നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ പാർശ്വറോഡുകളിലൂടെ പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.