ആലപ്പുഴ: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുന്നു. സംസ്ഥാന സിലബസ് സ്കൂളുകളിലെയും സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെയും എട്ട്, ഒമ്പത് ക്ലാസ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്കൂളുകൾക്ക് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടുന്ന ടീമിനെ ജില്ലതല മത്സരത്തിന് അയക്കാം. എസ്.പി.സി സ്കൂളുകൾ സ്കൂൾതല പ്രാഥമിക-ഫൈനൽ മത്സരങ്ങൾ നടത്തി വേണം ടീമിനെ തെരഞ്ഞെടുക്കേണ്ടത്. എസ്.പി.സി പദ്ധതിയുള്ള സ്കൂളുകളിലെ ടീമംഗങ്ങളിൽ ഒരാൾ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റായിരിക്കണം. സ്കൂൾ ടീമുകൾ www.studentpolicecadte.org എന്ന വെബ്സൈറ്റിലെ SPC INTELLECTUAL MARATH_N2018 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്േട്രഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അതത് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ജില്ല നോഡൽ ഓഫിസർമാർക്ക് ഇ-മെയിലിലോ നേരിട്ടോ ചൊവ്വാഴ്ച നൽകണം. വിശദവിവരത്തിന് ജില്ല അസിസ്റ്റൻറ് നോഡൽ ഓഫിസർ കെ.വി. ജയചന്ദ്രനെ (ഫോൺ: 9497931815) ബന്ധപ്പെടണം. ഇമെയിൽ: adnokocctiy@gmail.com. ജില്ലതല പ്രാഥമിക എഴുത്തുപരീക്ഷ 20ന് രാവിലെ 11നും ജില്ലതല ഫൈനൽ വൈകുന്നേരം മൂന്നിനും നടക്കും. റിപ്പബ്ലിക് ദിനാഘോഷം ഹരിത നിയമാവലി പാലിച്ച്; പരേഡിൽ 29 പ്ലാറ്റൂണുകൾ പങ്കെടുക്കും ആലപ്പുഴ: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ വിവിധ വിഭാഗങ്ങളിലെ 29 പ്ലാറ്റൂണുകൾ പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഒരുക്കം വിലയിരുത്താൻ കലക്ടറേറ്റിൽ കൂടിയ യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ എസ്. മുരളീധരൻപിള്ള അധ്യക്ഷത വഹിച്ചു. പരിശീലന പരേഡ് 22, 23, 24 തീയതികളിൽ ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് നടക്കും. 22നും 23നും വൈകുന്നേരം മൂന്നിനും 24ന് രാവിലെയുമാണ് പരിശീലന പരേഡ്. വിദ്യാഭ്യാസ വകുപ്പും നെഹ്റു യുവകേന്ദ്രയും ചേർന്ന് വിദ്യാർഥികൾക്കായി ദേശഭക്തി ഗാനാലാപന മത്സരം സംഘടിപ്പിക്കും. ഹരിത നിയമാവലി പാലിച്ചാണ് ആഘോഷങ്ങൾ നടക്കുക. യോഗത്തിൽ ഡിവൈ.എസ്.പി പി.വി. ബേബിയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കുട്ടനാട് പരിസ്ഥിതി സെമിനാർ ആലപ്പുഴ: സാഹിത്യ പ്രവർത്തക സഹകരണ സംഘവും ആലപ്പുഴ പ്രസ്ക്ലബും കുട്ടനാട് പൈതൃക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സെമിനാറും പുസ്തക പ്രകാശനവും 19ന് ചടയംമുറി ഹാളിൽ നടക്കും. ഉച്ചക്ക് രണ്ടിന് 'കുട്ടനാടിെൻറ പരിസ്ഥിതി തകർച്ചയും അർബുദവും' വിഷയത്തിലെ സെമിനാർ ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് പീലിയാനിക്കൽ, അനിൽ ബോസ്, ബി. സ്മിത, ഡോ. എസ്. അനിൽകുമാർ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് ചെറുകര സണ്ണി ലൂക്കോസ് രചിച്ച 'അതിജീവനത്തിന് കേഴുന്ന കുട്ടനാട്' പുസ്തകം മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി ഏറ്റുവാങ്ങും. പ്രഫ. നെടുമുടി ഹരികുമാർ പുസ്തകം പരിചയപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.