കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

മൂവാറ്റുപുഴ: നെഹ്റു പാർക്കിലെ പെട്രോൾ പമ്പിന് സമീപം നിർത്തി ആളെ കയറ്റുകയായിരുന്ന . ഓട്ടോ ഡ്രൈവർമാരടക്കമുള്ളവരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് ദുരന്തമൊഴിവായി. തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. മൂവാറ്റുപുഴ -പിറവം റൂട്ടിൽ സർവിസ് നടത്തുന്ന ലോ ഫ്ലോർ ബസിനാണ് തീ പിടിച്ചത്. പമ്പിന് മുന്നിലെ സ്്റ്റോപ്പിൽനിന്നും ആളെ കയറ്റുന്നതിനിടെ എൻജി​െൻറ ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നതുകണ്ടതോടെ സമീപത്തെ സ്റ്റാൻഡിൽ നിന്നും എത്തിയ ഓട്ടോ ഡ്രൈവർമാർ ബഹളം െവക്കുകയായിരുന്നു. ഇതിനിടെ ബസ് കാത്തു നിൽക്കുകയായിരുന്ന രണ്ട് എൻ.സി.സി കേഡറ്റുകൾ സംഭവം കണ്ടതോടെ ഇവർ പെട്രോൾ പമ്പിൽനിന്നും ഫയർ എക്സ്്റ്റിം ഗുഷർ എടുത്ത് തീഅണക്കുകയായിരുന്നു. ഇതു മൂലം വലിയ ദുരന്തമാണ് ഒഴിവായത്. സംഭവമറിഞ്ഞ് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.