പാലിയേറ്റിവ് കെയർ ദിനാചരണം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പാലിയേറ്റിവ് കെയര്‍ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ബന്ധുസംഗമം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ രാജി ദിലീപ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി അബു സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ ജിനു ആൻറണി, ബിനീഷ് കുമാര്‍, പോള്‍ ചാത്തംക്കണ്ടം, പി.വി. ലില്ലി എന്നിവര്‍ സംസാരിച്ചു. ഇരുപതോളം നിത്യരോഗികള്‍ക്ക് റെഡ്‌ക്രോസ് സൊസൈറ്റിയുടെയും കനിവ് പാലിയേറ്റിവ് സംഘടനയുടെയും ധനസഹായം വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന അർബുദ ബോധവത്കരണ ക്ലാസിന് ഡോ. ജിസ് ജോയിയും ഫിസിയോ തെറപ്പി ക്ലാസിന് ഡോ. എസ്. രാജേശ്വരിയും നേതൃത്വം നല്‍കി. പാലിയേറ്റിവ് കെയര്‍ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തി​െൻറയും പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ നടന്ന രോഗി ബന്ധുസംഗമം ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ചിന്നമ്മ ഷൈന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.പി. ബേബി രോഗികള്‍ക്ക് ഉപഹാരം നല്‍കി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ജോസി ജോളി, മുന്‍ പ്രസിഡൻറ് മേരി ബേബി, ആരക്കുഴ ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ സി.എച്ച്. ജോര്‍ജ്, മിനി രാജു എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍ ടി.കെ. മോഹന്‍ദാസ് പദ്ധതി അവതരണവും സ്റ്റാഫ് നഴ്‌സ് ഫൗസിയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ. ഹസൈനാര്‍ സ്വാഗതവും എം.വി. ഷീബ മോള്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാരാപ്ലീജിയ രോഗികള്‍ അവതരിപ്പിച്ച ഗാനമേളയും അനുഭവങ്ങള്‍ പങ്കുെവക്കല്‍, നാട്ടുവര്‍ത്തമാനം പരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.