കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ഭരണനിർവഹണച്ചട്ടം നടപ്പാക്കാനൊരുങ്ങി കൊച്ചി നഗരസഭ. കൂടുതൽ കാര്യക്ഷമമായ ഭരണവും പ്രവർത്തനങ്ങളിലെ സുതാര്യതയും ഉറപ്പാക്കുന്നതാണ് 'ഗവേണൻസ് കോഡ്' അഥവ ഭരണനിർവഹണച്ചട്ടം. ദ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറീസ് ഒാഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിെൻറ പിന്തുണയോടെയാണ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും പഠനക്ലാസ് 16ന് നടത്തുമെന്ന് മേയർ സൗമിനി ജയിൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ പദ്ധതി വിജയകരമായി നടത്തിവരുകയാണെന്നും സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും െഎ.സി.എസ്.െഎ പ്രസിഡൻറ് േഡാ. ശ്യാം അഗർവാൾ വാർത്തസേമ്മളനത്തിൽ പറഞ്ഞു. തദ്ദേശസ്ഥാപനയോഗങ്ങൾ ചേരാനും ഇതിന് നോട്ടീസ് നൽകാനും മിനിറ്റ്സ് തയാറാക്കാനും സൂക്ഷിക്കാനും തീരുമാനം നടപ്പാക്കാനും തർക്കങ്ങളോ ആശയക്കുഴപ്പത്തിനോ ഇടവരുത്താത്ത വ്യവസ്ഥകൾ ചട്ടത്തിൽ നിർദേശിക്കുന്നു. േക്വാറം, യോഗം പിരിച്ചു വിടൽ, അംഗങ്ങളെ അയോഗ്യരാക്കൽ എന്നിവക്കും വ്യവസ്ഥകളുണ്ട്. ഇതുമൂലം തീരുമാനങ്ങൾ എടുത്ത് നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാകും. വാർത്ത സമ്മേളനത്തിൽ കൊച്ചി ചാപ്റ്റർ ചെയർമാൻ അരുൺ കെ. കമലോൽഭവനും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.