യുവാവിനെ കബളിപ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവം; യുവതിയടക്കം മൂന്നുപേര്‍കൂടി പിടിയില്‍

മട്ടാഞ്ചേരി: എറണാകുളം സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് അഞ്ചംഗസംഘം കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവതിയടക്കം മൂന്ന് പേര്‍കൂടി പിടിയിലായി. അഭിജിത്ത് എന്നയാളെ കബളിപ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ചേര്‍ത്തല, മരുത്തോർവട്ടം സ്വദേശി മാളിയേക്കൽ വീട്ടിൽ നിബു (30), കണ്ണൂര്‍ പറശ്ശിനിക്കടവിൽ കിടങ്ങിൽ വീട്ടിൽ സ്വദേശിനി നീതു (35), പെരുമ്പടപ്പിൽ വാടകക്ക് താമസിക്കുന്ന രാജ്നാഥ് (28) എന്നിവരെയാണ് മട്ടാഞ്ചേരി സി.െഎ ടി.ആര്‍. സന്തോഷി​െൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ അഞ്ച് പ്രതികളും പിടിയിലായി. നേരത്തേ, മട്ടാഞ്ചേരി സ്വദേശികളായ ജോണ്‍ ഷാല്‍ബിന്‍, സലാവുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഭിജിത്തിനെ സൗഹൃദം നടിച്ച് യുവതി ഉള്‍പ്പെടുന്ന അഞ്ചംഗസംഘം കാറില്‍ കയറി മദ്യവും മയക്കുമരുന്നും നല്‍കി പണവും എ.ടി.എം കാര്‍ഡും കവർന്നത്. അബോധാവസ്ഥയിലായ ഇയാളെ കണ്ണമാലിയിലെ റോഡില്‍ ഉപേക്ഷിച്ചശേഷം കാറുമായി കടക്കുകയായിരുന്നു. പിടിയിലായ നിബു ആലപ്പുഴ ജില്ലയിൽ നിരവധി പിടിച്ചുപറിക്കേസില്‍ പ്രതിയാണ്. നിബുവും നീതുവുമാണ് മുഖ്യ സൂത്രധാരകര്‍. തട്ടിയെടുത്ത കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. കണ്ണമാലി എസ്.ഐ സാജു, വില്യം ക്ലീറ്റസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍കുമാര്‍, സിവില്‍ ഓഫിസര്‍മാരായ രതീഷ് ബാബു, മുഹമ്മദ് ലിഷാദ്, സുനില്‍ കുമാര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ റംലു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.