പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന്​ പിൻവാങ്ങണം

ആലുവ: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന് പിൻവാങ്ങുമെന്ന ഇടതുപക്ഷ വാഗ്ദാനം അധികാരത്തിൽ വന്ന് 20 മാസത്തോളമായിട്ടും നടപ്പാക്കാത്തതിൽ ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂനിയൻ ആലുവ ഉപജില്ല സമ്മേളനം പ്രതിഷേധിച്ചു. സി.പി.ഐ അനുകൂല സംഘടനയാണ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കാത്ത ഇടതുപക്ഷ സർക്കാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. സമ്മേളനം സി.പി.ഐ കളമശ്ശേരി മണ്ഡലം സെക്രട്ടറി കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാസന്തി അധ്യക്ഷത വഹിച്ചു. സി.പി.ഐ കടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി പി.എ. യൂസുഫ്, യൂനിയൻ ജില്ല സെക്രട്ടറി ശശിധരൻ കല്ലേരി എന്നിവർ സംസാരിച്ചു. സിബി അഗസ്‌റ്റിൻ സ്വാഗതവും കെ.എൽ. പ്ലാസിഡ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സിബി അഗസ്‌റ്റിൻ (പ്രസി.), കെ.എൽ. പ്ലാസിഡ്‌ (സെക്ര.), എസ്. ശ്രീകല (ട്രഷ). ചാലക്കൽ ദാറുസ്സലാം സ്കൂളിന് കിരീടം ആലുവ: വിദ്യ കൗൺസിൽ ഫോർ എജുക്കേഷൻ തെക്കൻ മേഖല കിഡ്സ് ഫെസ്‌റ്റിൽ ആലുവ ചാലക്കൽ ദാറുസ്സലാം സ്കൂളിന് ഓവറോൾ കിരീടം. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരങ്ങളിൽ 174 പോയൻറുമായാണ് ദാറുസ്സലാം സ്കൂൾ ഓവറോൾ കിരീടം നേടിയത്. ആലുവ ഉപജില്ല അറബി കലോത്സവത്തിലും പന്ത്രണ്ടാം തവണയും ദാറുസ്സലാം സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. പാേഠ്യതര വിഷയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും കെ.എ.ടി.എഫും സംയുക്തമായി നടത്തിയ മാഗസിൻ നിർമാണ മത്സരത്തിൽ ഉപജില്ല , ജില്ല, സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.