ആലുവ: നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിൽ പ്രതിഷേധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷയായ നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാമിനെ വ്യാപാരികൾ ഉപരോധിച്ചു. ആലുവ മർച്ചൻറ്സ് അസോസയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബുവിെൻറ നേതൃത്വത്തിൽ നഗരസഭ മന്ദിരത്തിലെ അധ്യക്ഷയുടെ ഓഫിസിന് മുന്നിൽ ഉച്ചക്ക് 12ഒാടെ ആരംഭിച്ച ഉപരോധ സമരം വൈകീട്ട് നാലോടെയാണ് അവസാനിച്ചത്. വ്യാപാരികളുമായി നഗരസഭ ചെയർേപഴ്സൻ നടത്തിയ ചർച്ചയെ തുടർന്ന് ഗതാഗത നിയന്ത്രണത്തിൽ വ്യാപാരികളുടെ ആവശ്യങ്ങൾകൂടി പരിഗണിച്ച് ഇളവുകൾ അനുവദിക്കാൻ റൂറൽ എസ്.പിക്ക് വീണ്ടും കത്തുനൽകാമെന്ന് നഗരസഭാധ്യക്ഷ ഉറപ്പ് നൽകി. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് നഗരസഭ അധ്യക്ഷയെ ഉപരോധിക്കാനുള്ള വ്യാപാര സംഘടനയുടെ തിരുമാനം പിൻവലിച്ചത്. ഗതാഗത പരിഷ്കാരത്തിൽ ഇളവ് വരുത്താൻ റൂറൽ പൊലീസ് മേധാവിക്ക് രേഖാമൂലം അറിയിപ്പ് നൽകിയില്ല എന്നത് തെറ്റാണെന്നും നഗരത്തിൽ വരുത്തിയ ഇളവ് തെൻറ നിർദേശത്തിന് അനുസരിച്ചാണെന്നും ലിസി എബ്രഹാം സമരക്കാരെ അറിയിച്ചു. കൂടുതൽ ഇളവ് വേണമെന്ന വ്യാപാരികളുടെ ആവശ്യങ്ങൾകൂടി പരിഗണിച്ച് ഒരു കത്തുകൂടി എസ്.പിക്ക് നൽകാമെന്നും ചെയർപേഴ്സൻ വ്യാപാരി നേതാക്കൾക്ക് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.