കളമശ്ശേരി: കൊച്ചി സർവകലാശാലയിലെ സ്വീപ്പർ കം ക്ലീനർ നിയമനം പുനരാരംഭിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പരീക്ഷ പേപ്പർ ചോർന്നതിനെ തുടർന്ന് എട്ടുവർഷം മുമ്പ് നിർത്തിവെച്ച നിയമനമാണ് പുനരാരംഭിക്കുന്നത്. സർവകലാശാലക്ക് ലഭിച്ച ചാൻസലേഴ്സ് അവാർഡ് തുകയിൽ ചാൻസലേഴ്സ് ചെയർ സ്ഥാപിക്കാനും വനിത ഹോസ്റ്റൽ നിർമിക്കാനും മികച്ച ഫാക്കൽറ്റികൾക്കും, അധ്യാപകർക്കും എല്ലാ വർഷവും അവാർഡ് നൽകാനും തീരുമാനിച്ചു. മറൈൻ ജിയോളജിക്കൽ ആൻഡ് ജിയോഫിസിക്സ് വകുപ്പിലെ എം.എസ്.ഇ വിദ്യാർഥിനിക്ക് അധ്യാപകരിൽനിന്ന് മാനസിക പീഡനം ഉണ്ടായതായ പരാതി അന്വേഷിക്കാൻ മുൻ ജില്ല സെഷൻസ് ജഡ്ജിയെ ചുമതലപ്പെടുത്തും. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കും. ഈ വകുപ്പിലെ അധ്യാപക ഒഴിവ് പരിഹരിക്കാൻ വി.സിയെ ചുമതലപ്പെടുത്തി. വി.സി ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.