മിഥില മോഹന്‍ വധം: പിടിയിലാകാനുള്ള പ്രതികൾ എൽ.ടി.ടി.ഇക്കാരായ ശ്രീലങ്കൻ വംശജരെന്ന്​ ക്രൈംബ്രാഞ്ച്​

കൊച്ചി: അബ്കാരി കരാറുകാരൻ മിഥില മോഹന്‍ വധക്കേസിൽ വഴിത്തിരിവ് സൃഷ്ടിക്കുന്ന സത്യവാങ്മൂലവുമായി ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. ഇനിയും പിടികിട്ടാനുള്ള മൂന്നും നാലും പ്രതികളായ മതിവണ്ണൻ, ഉപ്പാളി എന്നിവർ എൽ.ടി.ടി.ഇക്കാരായ ശ്രീലങ്കൻ വംശജരാണെന്ന് സംശയിക്കുന്നതായാണ് അന്വേഷണസംഘം ഹൈകോടതിയിൽ സത്യവാങ്മൂലത്തിൽ പറയുന്നത്. 2006 ഏപ്രിൽ അഞ്ചിനാണ് വെണ്ണലയിലെ വസതിയിൽ മിഥില മോഹൻ വെടിയേറ്റ് മരിച്ചത്. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് മകൻ മനേഷ് നൽകിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യുവി​െൻറ വിശദീകരണം. കേസിലെ ഒന്നാം പ്രതി തൃശൂർ പൂങ്കുന്നം സ്വദേശി കണ്ണൻ എന്ന സന്തോഷ് കുമാറിനെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. മിഥില മോഹനെ വധിക്കാൻ ഡിണ്ഡിഗൽ പാണ്ഡ്യൻ എന്ന രണ്ടാം പ്രതിക്കാണ് സന്തോഷ് ക്വട്ടേഷൻ നൽകിയത്. മതിവണ്ണനെയും ഉപ്പാളിയെയും ഏർപ്പാടാക്കിയത് പാണ്ഡ്യനായിരുന്നു. സംഭവം നടന്ന് ഏഴ് വർഷത്തിനുശേഷം പാണ്ഡ്യൻ തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പിന്നീട് മതിവണ്ണെനയും ഉപ്പാളിെയയും കണ്ടെത്താൻ തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെയാണ് ഇവർ രണ്ടുപേരും എൽ.ടി.ടി.ഇ ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് സമർപ്പിച്ചിരിക്കുന്നത്. നാഗപട്ടണം ജില്ലയിലെ വേദാരണ്യം ലൈറ്റ് ഹൗസിന് സമീപമാണ് താമസിക്കുന്നതെന്നാണ് മതിവണ്ണനും ഉപ്പാളിയും ഒന്നാം പ്രതി സന്തോഷിനോട് പറഞ്ഞിരുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണ സംഘം ശേഖരിച്ച ആയിരത്തോളം ചിത്രങ്ങൾ കാണിച്ചെങ്കിലും അവ ഇൗ പ്രതികളുടേത് അല്ലെന്നാണ് സന്തോഷ് മൊഴി നൽകിയിട്ടുള്ളത്. കൊടിയേക്കരയിലുള്ള രണ്ട് ലൈറ്റ് ഹൗസുകളിൽ ഒന്ന് വനത്തിലും മറ്റൊന്ന് ആൾപാർപ്പില്ലാത്ത തീരദേശ മേഖലയിലുമാണ്. ഉപ്പാളിയുടെയും മതിവണ്ണ​െൻറയും രേഖാചിത്രങ്ങൾ കൊടിയേക്കര നിവാസികളെ കാണിച്ചപ്പോൾ മതിവണ്ണന് ശ്രീലങ്കൻ സ്വദേശികളുടെ ഛായയുണ്ടെന്നാണ് അവർ പറഞ്ഞത്. മിഥില മോഹനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ പ്രതികൾ കേരളത്തിലെ സ്പിരിറ്റ് ലോബിക്ക് പരിചയമുള്ളവരാകരുതെന്നും കേരള-തമിഴ്നാട് അതിർത്തി ജില്ലകളിലുള്ളവരാകരുതെന്നും സന്തോഷ് ആവശ്യപ്പെട്ടിരുന്നു. 2006ൽ ഡിണ്ഡിഗൽ പാണ്ഡ്യ​െൻറ സംഘത്തിലുണ്ടായിരുന്ന സിലോൺ മോഹൻ എന്ന ശ്രീലങ്കൻ സ്വദേശിയായ ക്രിമിനലാകും പ്രതികളെ സംഘടിപ്പിച്ചുകൊടുത്തതെന്നാണ് കരുതുന്നത്. സിലോൺ മോഹനെ മറ്റൊരു ക്രിമിനൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.