അക്ഷരവെളിച്ചമായി പിറവം എം.കെ.എം ഹയർ സെക്കൻഡറി പിറവം രാജാധിരാജ സെൻറ് മേരീസ് കത്തീഡ്രൽ മാനേജ്മെൻറിന് കീഴിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന മാർ കൂറിലോസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിെൻറ ചരിത്രവും വളർച്ചയും സേവനവും ഒരുനൂറ്റാണ്ട് പിന്നിടുേമ്പാൾ ഉയർച്ചയുടെ ഉന്നത ശ്രേണിയിൽ എത്തിനിൽക്കുകയാണ്. ലോകത്തിെൻറ വിവിധ ഇടങ്ങളിൽ വ്യത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന ഒേട്ടറെ പ്രമുഖർ പൂർവ വിദ്യാർഥി സമ്പത്തായി ഇൗ സ്കൂളിനുണ്ട്. 1894ൽ ഗുരുകുല സമ്പ്രദായത്തിൽ തുടങ്ങിയ കുറുപ്പാശാനും കളരിയും പിന്നീട് വൈദിക സെമിനാരിയും തുടർന്ന് റെഗുലർ സ്കൂളായി മാറുകയായിരുന്നു. പിറവം വലിയ പള്ളി ജാതിമത ഭേദമന്യേ എല്ലാവർക്കും അനുഗ്രഹമായതുപോലെ തന്നെ സ്കൂളും ഏവർക്കും അക്ഷരവെളിച്ചമായി പ്രകാശിച്ചു വരുന്നു. ഇന്ത്യയിലെ പ്രമുഖ ജ്യോതിഷാലായമായ പാഴൂർ പടിപ്പുരയും ചരിത്ര പ്രസിദ്ധമായ പാഴൂർ ശ്രീ പെരുംതൃക്കോവിലും പിറവം നഗരസഭയെ രണ്ട് കാർഷിക മേഖലകളാക്കി വിഭജിച്ചുകൊണ്ടൊഴുകുന്ന പിറവം പുഴയും ഇപ്പോൾ അന്തർദേശീയ ചിന്മയവിഷൻ കേന്ദ്രമായ ആദി ശങ്കരെൻറ ജന്മഗൃഹമായ മേൽപാഴൂർ മനയും പൗരാണിക വ്യാപാര തുറമുഖമായിരുന്ന പിറവം ചന്തക്കടവുമെല്ലാം ഇന്ന് ചരിത്ര വിദ്യാർഥികൾക്ക് കൗതുകമുണർത്തുന്ന പഠന വിഷയങ്ങളാണ്. സ്കൂൾ ആരംഭിച്ച മാർ കൂറിലോസിെൻറ ദേഹവിയോഗത്തിനുശേഷം സ്കൂളിെൻറ നടത്തിപ്പ് പിറവം വലിയ പള്ളി ഏറ്റെടുക്കുകയും ഒാർമക്കായി മാർ കൂറിലോസ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ എന്ന് നാമകരണം നടത്തുകയും ചെയ്തു. 1919ൽ സ്കൂളിനെ സർക്കാർ അംഗീകരിച്ചതുമുതൽ വളർച്ചയുടെ നാളുകളായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന് പ്രത്യേക ബ്ലോക്കും നിർമിച്ചു. സമീപ പ്രദേശങ്ങളിൽ ഏറ്റവും നല്ല സ്കൂളുകളിലൊന്നായി നിലനിൽക്കുന്നതിെൻറ പിന്നിൽ അനേകരുടെ പ്രാർഥനയും കൂട്ടായ പ്രവർത്തനവുമാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്ഥിരമായി ഉന്നത നിലവാരം പുലർത്താൻ കഴിയുന്നത് വി. രാജാക്കളുടെ അനുഗ്രഹമാണ്. ഒേട്ടറെ സാമൂഹികവും ജീവകാരുണ്യപരവുമായ കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന ഇൗ സ്കൂൾ ദേശത്തിെൻറ അക്ഷരവിളക്കാണ്. ചിത്രം പിറവം വലിയ പള്ളിയുടെ മാനേജ്മെൻറിെൻറ കീഴിലുള്ള എം.കെ.എം ഹയർ സെക്കൻഡറി വിഭാഗം പിറവം എം.കെ.എം ഹൈസ്കൂൾ വിഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.