കുട്ടനാട്: കുട്ടനാട്ടില്‍ നിര്‍മാണം പുരോഗമിക്കുന്ന പാലങ്ങളുടെ പണി കൃത്യമായി നടക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കൈനകരി നിവാസികളുടെ ഏറെ പ്രതീക്ഷയായിരുന്ന മുണ്ടക്കല്‍ പാലം നിര്‍മാണം നിലച്ചു. കൈനകരി പഞ്ചായത്ത് 13ാം വാര്‍ഡില്‍നിന്ന് നാലാം വാര്‍ഡിലേക്ക് 156.24 മീറ്റര്‍ നീളമുള്ള പാലം സ്ഥലവാസി നല്‍കിയ കേസിനെ തുടര്‍ന്നാണ് തടസ്സപ്പെട്ടത്. 2015 സെപ്റ്റംബര്‍ എട്ടിനാണ് നിര്‍മാണം ആരംഭിച്ചത്. 22.85 കോടി രൂപയാണ് പാലം നിര്‍മാണത്തിന് വകയിരുത്തിയത്. പാലം പകുതിയായപ്പോഴേക്കും വിവാദങ്ങള്‍ തലപൊക്കി. പാലത്തിന് 270 മീറ്റര്‍ അപ്രോച്ച് റോഡാണ് ഉള്ളത്. പടിഞ്ഞാറെ കരയിലെ 120 മീറ്റര്‍ അപ്രോച്ച് റോഡും കിഴക്കേക്കരയിലെ 150 മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മിക്കാന്‍ ഒരുങ്ങിയപ്പോള്‍ത്തന്നെ പ്രദേശത്തെ പതിനെേട്ടാളം കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതര്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വീടും സ്ഥലവും പൂര്‍ണമായും നഷ്ടമാകുന്നവര്‍ പ്രതിഷേധം തുടര്‍ന്നു. റോഡ് നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായപ്പോള്‍ സ്ഥലം കൈയേറിയെന്ന് കാണിച്ച് പ്രദേശവാസി കലക്ടർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, റോഡ് നിര്‍മാണത്തിെൻറ ചുമതലയുള്ള കമ്പനി എന്നിവർക്കെതിരെ കോടതിയില്‍ കേസ് നല്‍കിയതോടെയാണ് നിര്‍മാണം തടസ്സപ്പെട്ടു. ഇതോടെ കൈനകരിക്കാരുടെ യാത്രദുരിതം നീളുകയാണ്. പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളുള്‍പ്പെടെ കായല്‍മേഖലക്കും നേരിട്ട് ഏറെ ഗുണം ചെയ്യുന്നതാണ് മുണ്ടക്കല്‍ പാലം. തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ അധികൃതര്‍ക്ക് വേണ്ട ദീര്‍ഘവീക്ഷണം ഇല്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തിെൻറയും തോമസ് ചാണ്ടി എം.എല്‍.എയുടെയും അനാസ്ഥയാണ് പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതിരിക്കുന്നതിന് കാരണമെന്നാണ് ആക്ഷേപം. മങ്കൊമ്പ് സിവിൽ സ്റ്റേഷന്‍ പാലവും യഥാസമയം പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുളിങ്കുന്ന്--ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സിവിൽ സ്റ്റേഷന്‍ പാലത്തിെൻറ നിര്‍മാണം 2014 ജനുവരിയിലാണ് ആരംഭിച്ചത്. 28.50 കോടി രൂപയാണ് വകയിരുത്തിയത്. മണിമലയാറ്റിന് കുറുകെ 159.92 മീറ്റര്‍ നീളത്തില്‍ ഏഴ് സ്പാനുകളിലായാണ് പാലം നിര്‍മിക്കുന്നത്. അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതാണ് പാലത്തിെൻറ നിര്‍മാണം വൈകാന്‍ കാരണം. ഇവിടെ ഏഴ് പേരില്‍നിന്ന് 91 സെൻറാണ് ഏറ്റെടുക്കേണ്ടിവരുന്നത്. കമീഷൻ തുക ഉടൻ വിതരണം ചെയ്യണം -റേഷൻ വ്യാപാരികൾ ആലപ്പുഴ: കാർഡ് ഉടമകൾക്ക് റേഷൻ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ മാസങ്ങളായി ലഭിക്കാനുള്ള കമീഷൻ തുക ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എൻ. ഷിജീർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ഉദയകുമാർ ഷേണായി അധ്യക്ഷത വഹിച്ചു. എസ്. രാമചന്ദ്രൻ, ബെൻസി, കെ.ഡി. അംബി, ഇന്ദിരാദേവി, ആരിഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.