മിഥുൻ സംസ്ഥാന ടീമിൽ; ട്രാവൻകൂർ ക്രിക്കറ്റ്​ അക്കാദമിക്ക്​ അഭിമാനം

കായംകുളം: ക്രിക്കറ്റ് കളിയിൽ പുതുപ്രതീക്ഷകളുമായി മിഥുൻ സംസ്ഥാന ടീമിൽ ഇടം നേടിയതിൽ ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിക്ക് അഭിമാനം. എട്ട് മുതൽ 16 വരെ വിശാഖപട്ടണത്ത് നടക്കുന്ന സെയ്ദ് മുഷ്താഖ് അലി ട്വൻറി 20 ക്രിക്കറ്റ് ടൂർണമ​െൻറിലാണ് മിഥുൻ കേരളത്തിനായി കളിക്കുന്നത്. ടീമിലെ ഏക ലെഗ് സ്പിന്നറായാണ് സെലക്ഷൻ. കായംകുളത്തെ പരിമിതമായ സൗകര്യങ്ങളിൽനിന്നാണ് പുല്ലുകുളങ്ങരക്കാരനായ മിഥുൻ കളി പഠിച്ചുതുടങ്ങിയത്. 14ാം വയസ്സിൽ കളി തുടങ്ങിയ മിഥുൻ 16ാമത്തെ വയസ്സിൽ ജില്ല ക്രിക്കറ്റ് ടീമിൽ അംഗമായി. അണ്ടർ 19 സംസ്ഥാന ക്യാമ്പിൽ അംഗമായിരുന്നു. കഴിഞ്ഞവർഷം ആലപ്പുഴയിൽ നടന്ന രഞ്ജി ക്യാമ്പിൽ പെന്തറിയാൻ അവസരം ലഭിച്ചതാണ് മിഥുന് തുണയായത്. മികച്ച ബൗളിങ് സെലക്ടർമാരുടെ പ്രശംസക്ക് ഇടയാക്കി. തുടർന്ന് മികച്ച കളിക്കാരെ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ സഞ്ജു സാംസൺ അടക്കമുള്ള മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ നേടിയതും ഗുണം ചെയ്തു. എം.എസ്.എം കോളജിലെ കോൺക്രീറ്റ് വിക്കറ്റിൽ രാവിലെയും ആലപ്പുഴ എസ്.ഡി കോളജിലെ ടർഫ് വിക്കറ്റിൽ വൈകീട്ടുമായിരുന്നു പരിശീലനം. ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയാണ് മിഥുനിലെ പ്രതിഭയെ കണ്ടെത്തി പരിശീലനത്തിന് പ്രോത്സാഹനം നൽകിയത്. പുല്ലുകുളങ്ങര സുകുമാർ നിവാസിൽ സുദിശ​െൻറയും സുധാമണിയുടെയും മകനായ മിഥുൻ നങ്ങ്യാർകുളങ്ങര ടി.കെ.എം കോളജിലെ ബിരുദവിദ്യാർഥിയാണ്. അക്കാദമിയുടെ നേതൃത്വത്തിൽ മിഥുന് സ്വീകരണം നൽകുമെന്ന് ഭാരവാഹികളായ സിനിൽ സബാദ്, സുഭാഷ് സുകുമാരൻ, ലിയാഖത്ത്, അമീർ, മാജിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാറ്റിലും മഴയിലും വീട് തകർന്നു പല്ലന: ശക്തമായ കാറ്റിലും മഴയിലും വീട് പൂർണമായി തകർന്നു. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളിയായ തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒന്നാം വാർഡ് പല്ലന കിഴക്കേപറമ്പിൽ ചെല്ലമ്മയുടെ വീടാണ് കഴിഞ്ഞദിവസം തകർന്നുവീണത്. വീടി​െൻറ ഓട് പൊളിയുന്ന ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സമയം ചെല്ലമ്മയും മകൻ സന്തോഷും ഭാര്യ സിന്ധുവും മക്കളായ അഭിജിത്തും അഭിഷേകും വീട്ടിൽ ഉണ്ടായിരുന്നു. റവന്യൂ അധികൃതർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മന്നം ജയന്തി ചാരുംമൂട്: ഇടക്കുന്നം 1225-ാം നമ്പർ ദേവിവിലാസം എൻ.എസ്.എസ് കരയോഗത്തി​െൻറ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു. ആചാര്യ അനുസ്മരണം, മന്നത്തി​െൻറ ഛായാചിത്രത്തിൽ പുഷ്പാർച്ചന, പായസവിതരണം തുടങ്ങിയവ നടന്നു. കരയോഗം ഭാരവാഹികളായ വി.ജി. ശശിധരൻ പിള്ള, എൻ.എൻ. വിജയകാരണവർ, വി. ശശിധരൻ പിള്ള, സത്യൻപിള്ള, എസ്. സന്ദീപ്‌, ഡി. രാജേഷ് കുമാർ, രഘുനാഥൻ പിള്ള എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.