ജില്ല ആശുപത്രി വികസന പദ്ധതിയുടെ​ ഡി.പി.ആർ പൂർത്തിയായി ^എം.എൽ.എ

ജില്ല ആശുപത്രി വികസന പദ്ധതിയുടെ ഡി.പി.ആർ പൂർത്തിയായി -എം.എൽ.എ മാവേലിക്കര: ജില്ല ആശുപത്രിയില്‍ കിഫ്ബി മുഖേന സര്‍ക്കാര്‍ പ്രഖ്യാപിച്ച 68 കോടി രൂപയുടെ പദ്ധതി ഡി.പി.ആര്‍ പൂര്‍ത്തീകരിച്ചതായി ആര്‍. രാജേഷ് എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ബജറ്റിലാണ് 68 കോടി രൂപയുടെ കിഫ്ബി പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുകയുടെ വിശദമായ പ്രോജക്ട് പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേന തയാറാക്കി നല്‍കിയിരുന്നു. ഡി.പി.ആറി​െൻറ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കലിനെ ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ ഡി.പി.ആര്‍ വിശദമായ പഠനം നടത്തി സ്‌പെഷ്യാലിറ്റി എന്ന നിലയിലേക്ക് ആശുപത്രിയെ മാറ്റുന്നതിനുള്ള പ്രോജക്ട് ഇന്‍കല്‍ തയാറാക്കി. എച്ച്.എം.സിക്ക് റിപ്പോര്‍ട്ട് നല്‍കുകയും എച്ച്.എം.സിയുടെ നിർദേശങ്ങളും ഉള്‍ക്കൊള്ളിച്ച് ഇൗമാസം അവസാനത്തോെട ഭരണാനുമതി ലഭ്യമാകുന്നതിന് ആവശ്യമായ വിശദമായ പദ്ധതി നിർദേശം സര്‍ക്കാറിലേക്ക് നല്‍കാനും തീരുമാനമായി. എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ എച്ച്.എം.സി യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. സുമ, ബി. വിശ്വന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷഹാന കെ. മുഹമ്മദ്, ഇന്‍കല്‍ പ്രതിനിധികള്‍, പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയര്‍ ലക്ഷ്മി, എൽ.എസ്.ജി.ഡി എ.എക്‌സ്.ഇ സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു. മാവേലിക്കര നഗരസഭയില്‍ അവിശ്വാസം കൊണ്ടുവരും -ബി.ജെ.പി മാവേലിക്കര: നഗരസഭയിലെ കെടുകാര്യസ്ഥതയും ഭരണസ്തംഭനവും അവസാനിപ്പിച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമന്‍ പറഞ്ഞു. വർധിപ്പിച്ച കെട്ടിട നികുതി കുറക്കുക, കീഴ്വാടക അവസാനിപ്പിക്കുക, ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി തെക്ക്-വടക്ക് മുനിസിപ്പല്‍ കമ്മിറ്റികള്‍ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെക്ക് ഏരിയ പ്രസിഡൻറ് വിജയകുമാര്‍ പരമേശ്വരൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് വെട്ടിയാര്‍ മണിക്കുട്ടന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, സുരേഷ് പൂവത്തുമഠം, കെ.വി. അരുണ്‍, വി.എസ്. രാജേഷ്, എ.കെ. ദാമോദരന്‍, എസ്. രാജേഷ്, കെ.എം. ഹരികുമാര്‍, സന്തോഷ് കുമാര്‍, ശിവന്‍കുട്ടി, സുജിത്ത് ആര്‍. പിള്ള, കൗണ്‍സിലര്‍മാരായ വിജയമ്മ ഉണ്ണികൃഷ്ണന്‍, ജയശ്രീ അജയകുമാര്‍, സുജാതദേവി, ശ്രീരഞ്ജിനിയമ്മ, ഉമയമ്മ വിജയകുമാര്‍, ജി. ലത, രാജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.