ലുലു മാളിൽ 50 ശതമാനം വിലക്കുറവ് കൊച്ചി: 50 ശതമാനം വിലക്കുറവിൽ അഞ്ഞൂറിലേറെ ബ്രാൻഡുകളെ ഉൾപ്പെടുത്തി ലുലു മാളിെൻറ ഏറ്റവും വലിയ വിൽപന ഇൗ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കും. 'ലുലു ഓൺസെയിൽ' എന്ന 50 ശതമാനം വിൽപനയിലിലൂടെ ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ ആക്സസറീസ് മുതൽ ഭക്ഷണപദാർഥങ്ങൾ വരെ മികച്ച ഓഫറിൽ ലഭിക്കും. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ഹൈപ്പർ മാർക്കറ്റ് കൂടാതെ ബീയിങ് ഹ്യൂമൻ, മദർ കെയർ, ആക്സസറൈസ്, സ്പ്ലാഷ്, ആൻഡ്, ജാക്ക് ആൻഡ് ജോൺസ്, വെറ മോഡ, ദി ചിൽഡ്രൻസ് പ്ലെയ്സ്, ടോമി ഹിൽഫിഗർ, യു.സി.ബി, പ്യൂമ, ബിബ, സോച്ച്, ലീ, റാങ്ക്ളർ, ലിവൈസ്, സ്റ്റീവ് മെയ്ഡൻ, ആൽഡോ, ഗാസ്, ചുംബക്, ദി ബോഡി ഷോപ് തുടങ്ങി നിരവധി അന്തർദേശീയ/ദേശീയ ബ്രാൻഡുകൾ വിൽപനയിൽ പങ്കെടുക്കും. പാർക്കീസിൽ കുട്ടികൾക്ക് 2000 രൂപ വിലമതിക്കുന്ന റൈഡുകളും ഗെയിമുകളും 1000 രൂപ നിരക്കിൽ ആസ്വദിക്കാം. മാളിെൻറ പ്രവർത്തനം ഇൗ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി 12 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 2727776, 2727794 നമ്പറുകളിൽ കസ്റ്റമർ കെയർ ഡെസ്കുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.