പൂച്ചാക്കൽ: അരൂക്കുറ്റിയിൽ വേമ്പനാട്ടുകായൽ തീരത്ത് ഭൂരഹിതർക്കായി നീക്കിെവച്ച ഭൂമി കൈയേറി റിസോർട്ട് നിർമിച്ചത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന ഹൈകോടതി നിർദേശത്തെ തുടർന്ന് കലക്ടർ ടി.വി. അനുപമ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചു. കലക്ടർ ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിക്കാനെത്തിയത് പ്രതിഷേധത്തിന് കാരണമായി. തുടർന്ന് സമരസമിതിയുമായി കലക്ടർ ചർച്ച നടത്തി. സ്ഥലം സന്ദർശിക്കുന്ന വിവരം അരൂക്കുറ്റി വില്ലേജ് ഓഫിസർക്ക് നൽകിയതാണെന്നും സമരസമിതിയെ വില്ലേജ് ഓഫിസർ അറിയിക്കാതിരുന്നതാണെന്നും സർക്കാർ ഭൂമി അളന്ന് കൈയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു. 2010ൽ ചേർത്തല തഹസിൽദാർ സർക്കാർ ഭൂമി കൈയേറ്റം സംബന്ധിച്ച് കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കാൻ കലക്ടറോട് കോടതി നിർദേശിച്ചത്. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചുകണ്ടം ജങ്ഷന് സമീപം ഒന്നരയേക്കറോളം ഭൂമിയാണ് കഴിഞ്ഞ സർക്കാർ റിസോർട്ട് മാഫിയക്ക് പതിച്ചുനൽകിയത്. പകരം സ്ഥലം നൽകാം എന്ന് പറഞ്ഞെങ്കിലും നൽകിയില്ല. ടൂറിസം വികസനത്തിന് എന്ന് പറഞ്ഞാണ് പ്രിൻസിപ്പൽ സെക്രട്ടറി വസ്തു കൈമാറ്റം ചെയ്ത് ഉത്തരവിറക്കിയത്. തീരദേശ പരിപാലന നിയമം ബാധകമായ വേമ്പനാട്ടുകായൽ തീരത്ത് നിയമം ലംഘിച്ചാണ് ത്രൈൻഗ്രീൻ ലഗൂൺ റിസോർട്ട് നിർമിക്കുന്നത്. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് റിസോർട്ടിന് പതിച്ചുനൽകിയത്. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ ഇത് സർക്കാർവക സ്ഥലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഭൂമി കൈയേറി മൂന്നുവട്ടം മറിച്ചുവിറ്റിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ല. വസ്തു കായൽ പുറമ്പോക്കിൽ ഉൾപ്പെടുന്നതാണെന്നും അക്കാരണത്താൽ തീരദേശ മേഖലയിൽ ആണെന്നും ലാൻഡ് റവന്യൂ കമീഷണർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഇവ സർക്കാർ സംരക്ഷിക്കണമെന്നും അവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ഇത് മറികടന്നാണ് ഭൂമി കൈമാറ്റം ചെയ്ത് ഉത്തരവിറക്കിയത്. പോസ്റ്റ്മോർട്ടം കേന്ദ്രം ഉദ്ഘാടനം വടുതല: അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പോസ്റ്റ്മോർട്ടം കേന്ദ്രം കെട്ടിടത്തിെൻറയും ദന്തരോഗ വിഭാഗത്തിെൻറയും ഇ.സി.ജി കേന്ദ്രത്തിെൻറയും ഉദ്ഘാടനം എ.എം. ആരിഫ് എം.എൽ.എ നിർവഹിച്ചു. പോസ്റ്റ്മോർട്ടത്തിനും ഒരേസമയം രണ്ട് മൃതദേഹം ശീതികരിച്ച് സൂക്ഷിക്കാനും ഇവിടെ സൗകര്യമുണ്ട്. രാജ്യസഭ അംഗമായിരുന്ന ടി.എൻ. സീമയുടെ പ്രാദേശിക വികസന ഫണ്ടിലാണ് ഇവയെല്ലാം തയാറാക്കിയത്. ദന്തരോഗ വിഭാഗവും ഇ.സി.ജി സെൻററും ആശുപത്രിയോട് ചേർന്നാണ് തുടങ്ങിയത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്താണ് ഇവ ക്രമീകരിച്ചത്. പ്രസിഡൻറ് നിർമല ശെൽവരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.ജി. മുരളീധരൻ, ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ്, മെഡിക്കൽ ഓഫിസർ ഡോ. കെ.എ. ജോർജ്, ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസർ സലില തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.