പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും ആക്രമിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്​റ്റില്‍

ചെങ്ങന്നൂര്‍: മുളക്കുഴ പഞ്ചായത്ത് അംഗം ഷൈലെയയും പൊലീസിെനയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പഞ്ചായത്ത് മുൻ അംഗം കെ.ടി. പ്രശോഭി​െൻറ സംസ്‌കാരം കൊഴുവല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കുമ്പോള്‍ 13-ാം വാര്‍ഡില്‍ തെരുവുവിളക്കുകള്‍ തെളിച്ചിെല്ലന്നുപറഞ്ഞ് ഉടയാമുറ്റം കളരിത്തറയില്‍ അജീഷ് (45) ഷൈലയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്തതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് വൈകീട്ട് അേഞ്ചാടെ അഡീഷനല്‍ എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലത്തെത്തി അജീഷിനെ പിന്തുടര്‍ന്ന് പിടികൂടി. ഇതിനിടെ കൊഴുവല്ലൂര്‍ വിജീഷ് ഭവനത്തില്‍ വിജയന്‍ (65) പൊലീസിനെ തടസ്സപ്പെടുത്തുകയും അഡീഷനല്‍ എസ്.ഐയെ തള്ളി താഴെയിടുകയും ചെയ്തു. വീഴ്ചയില്‍ അഡീഷനല്‍ എസ്.ഐയുടെ വലത് കാല്‍മുട്ടിന് പരിക്കേറ്റു. തുടര്‍ന്ന് ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും പഞ്ചായത്ത് അംഗത്തെ അധിക്ഷേപിച്ചതിനും ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പരിപാടികൾ ഇന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: പകർച്ചവ്യാധി നിയന്ത്രണ ജാഗ്രത പരിപാടി ഉദ്ഘാടനം. മന്ത്രി ജി. സുധാകരൻ -11.00, ലഹരിവിരുദ്ധ കർമപദ്ധതി യോഗം -12.00 ചേർത്തല മസ്ജിദ് അങ്കണം: ആണ്ടുനേർച്ച. മതപ്രഭാഷണം -രാത്രി 8.30 ഉഴുവ സ​െൻറ് ആൻസ് പള്ളി: തിരുനാൾ. ആഘോഷമായ ദിവ്യബലി -വൈകു. 5.30 എസ്.എൽ പുരം സ​െൻറ് സെബാസ്റ്റ്യൻസ് േദവാലയം: തിരുനാൾ. കൊടിയേറ്റ് -വൈകു. 5.30 കുറവന്തോട് കണിയാംപറമ്പ് സമീറി​െൻറ വസതി: ജീലാനി അനുസ്മരണം -8.00 കായംകുളം പാർക്ക് മൈതാനം: പി.എ. ഹാരീസ് ഫൗണ്ടേഷൻ നിർമിച്ചുനൽകുന്ന വീടി​െൻറ താക്കോൽദാനം -6.00 ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാൾ: സ്വയംതൊഴിൽ പരിശീലനം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.