പോള നിര്‍മാര്‍ജനത്തിന് അമേരിക്കന്‍ യന്ത്രമെത്തി

കുട്ടനാട്: കുട്ടനാട്ടില്‍ പോള നിര്‍മാര്‍ജനത്തിന് അമേരിക്കന്‍ നിര്‍മിത യന്ത്രമെത്തി. 2.5 കോടി രൂപ വിലമതിക്കുന്ന യന്ത്രം ഉപയോഗിച്ചുള്ള പോള നിര്‍മാര്‍ജനത്തിനായി രാമങ്കരി പഞ്ചായത്ത് അഞ്ചേക്കറിന് 6.5 ലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയത്. എറണാകുളം ആസ്ഥാനമായുള്ള എം.ജി.എം റിസോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. േഫ്ലാറിഡയിലെ ടെക്‌സാസ് അക്വാട്ടിക് കമ്പനിയാണ് യന്ത്രം വികസിപ്പിച്ചത്. ഒരേസമയം പോളയെ ചെറുതായി അരിയുകയും ശേഖരിക്കുകയും ചെയ്യുന്ന തരത്തിലാണ് പ്രവര്‍ത്തനം. രാമങ്കരി എ.സി കനാലില്‍ യന്ത്രത്തി​െൻറ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഡി. മഞ്ജു നിര്‍വഹിച്ചു. യന്ത്രം വികസിപ്പിച്ചടുത്ത ടെക്‌സാസ് അക്വാട്ടിക് കമ്പനി ഉടമ ജയിംസ് പേട്രിക്, മെക്കാനിക്കല്‍ എന്‍ജിനീയര്‍ വില്യം എഡ്വേര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഒരുമണിക്കൂര്‍കൊണ്ട് അഞ്ചേക്കറിലെ പോള പൂര്‍ണമായി വാരിയെടുക്കാന്‍ യന്ത്രത്തിന് കഴിയും. അക്വാട്ടിക് വീഡ് കട്ടര്‍ ആന്‍ഡ് ഷ്രെഡര്‍ യന്ത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബ്ലേഡുകൾ ഉപയോഗിച്ച് പോളയെ ചെറുതായി അരിയുകയും തുടര്‍ന്ന് അക്വാട്ടിക് വീഡ് ഹാര്‍വെസ്റ്റര്‍ യന്ത്രമുപയോഗിച്ച് ഇത് ശേഖരിക്കുകയും ചെയ്യും. നേരത്തേ എക്സ്കവേറ്റർ ഉപയോഗിച്ചും മറ്റും വാരിയെടുക്കുന്ന പോള ശേഖരിക്കുന്നതിന് സംവിധാനമുണ്ടായിരുന്നില്ല. എന്നാല്‍, പുതിയ യന്ത്രമുപയോഗിച്ച് അരിഞ്ഞെടുക്കുന്ന പോളയെ വളം പോലുള്ള ഉപോൽപന്നങ്ങളാക്കി മാറ്റാന്‍ എളുപ്പത്തില്‍ കഴിയുമെന്നതാണ് പ്രത്യേകത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.