പുണെ അക്രമം ദലിത് മുന്നേറ്റത്തെ തകർക്കാൻ ^പി.ഡി.പി

പുണെ അക്രമം ദലിത് മുന്നേറ്റത്തെ തകർക്കാൻ -പി.ഡി.പി കൊച്ചി: രാജ്യത്ത് ഉയർന്നുവരുന്ന ദലിത് മുന്നേറ്റങ്ങളെ തകർക്കാനുള്ള സംഘ്പരിവാർ പദ്ധതികളുടെ ഭാഗമാണ് പുണെയിൽ ദലിത് റാലിക്ക് നേരെയുണ്ടായ അക്രമങ്ങൾക്കും രാഹുൽ ഭടൻഗലേയുടെ കൊലപാതകത്തിനും ഇടയാക്കിയതെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ അഭിപ്രായപ്പെട്ടു. സംഘ്പരിവാർ അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ െപാലീസ് നോക്കുകുത്തികളായി നിൽക്കുന്നത് ജനാധിപത്യത്തിന് നാണക്കേടാണ്. പി.ഡി.പി ജില്ല സ്പെഷൽ വർക്കിങ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.എം. അലിയാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡൻറുമാരായ ടി.പി. ആൻറണി, സലാം പട്ടേരി, ജില്ല ജോയൻറ് സെക്രട്ടറിമാരായ ഷിഹാബ് ചേലക്കുളം, മെഹബൂബ് കൊച്ചി, ജില്ല ട്രഷറർ ഫൈസൽ മാടവന, ജനകീയ ആരോഗ്യവേദി സംസ്ഥാന സെക്രട്ടറി മനാഫ് വേണാട്, നജീബ് വെണ്ണല, സുബൈർ ശ്രീമൂലനഗരം തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.