പൊലീസും പൊതുമരാമത്തു​ം ശീതസമരത്തിൽ; പൊലീസ്​ ക്വാർട്ടേസ് ശുചീകരണം അവതാളത്തിൽ

മൂവാറ്റുപുഴ: പൊലീസും പൊതുമരാമത്ത് വകുപ്പ് അധികൃതരും തമ്മിലുള്ള ശീതസമരത്തെത്തുടർന്ന് പൊലീസ് ക്വാർട്ടേസ് പരിസരം ശുചീകരിക്കൽ അവതാളത്തിലായി. കാടുകയറി ഇഴജന്തുക്കളുടെ താവളമായിമാറിയ പരിസരം വൃത്തിയാക്കണമെന്ന പൊലീസി​െൻറ ആവശ്യമാണ് പൊതുമരാമത്ത് വകുപ്പ് അവഗണിച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗര റോഡുകളിലെ ടാറിങ് രാത്രിയാക്കണമെന്ന പൊലീസ് നിർേദശം പി.ഡബ്ല്യു.ഡി അധികൃതർ തള്ളിയത് ഏറെ വിവാദമായിരുന്നു. നഗരത്തിലെ 130 കവലക്ക് സമീപം പിറവം റോഡിലെ ഒരേക്കറിലെ പൊലീസ് ക്വാർട്ടേഴ്സ് പരിസരം ശുചീകരിക്കണമെന്നാവശ്യപ്പെട്ട് സി.ഐ പൊതുമരാമത്തിന് കത്തുനൽകിയിരുന്നു. 24 പൊലീസ്, ഡിവൈ.എസ്.പി, സി.ഐ, എസ്.െഎ എന്നിവർക്ക് കുടുംബസമേതം താമസിക്കാൻ ഇവിെട സൗകര്യമുണ്ട്. ജീർണാവസ്ഥയിലായ പഴയ ക്വാർട്ടേഴ്സിന് സമീപമാണ് ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ താമസസ്ഥലം. ഇതിനു സമീപത്തായി ഉപയോഗശൂന്യമായ പഴയ ക്വാർട്ടേഴ്സുകളുമുണ്ട്. കാലാവധി കഴിഞ്ഞതിനാൽ ഇവിടെ ആരും താമസിക്കുന്നില്ല. ഇവപൊളിച്ചുനീക്കാൻ നേരേത്ത നിർദേശമുണ്ടായിരുെന്നങ്കിലും തുടർനടപടിയുണ്ടായില്ല. കഴിഞ്ഞ രണ്ടുവർഷമായി വൃത്തിയാക്കൽ നടക്കാറില്ല. പാമ്പ്, മരപ്പട്ടി, ഉടുമ്പ്, കീരി എന്നിവയുടെ വിഹാരകേന്ദ്രമാണിവിടം. ക്വാർട്ടേഴ്സിൽനിന്ന് ഭക്ഷണ സാധനങ്ങളടക്കം ജീവികൾ കൊണ്ടുപോകുന്നത് പതിവായതോടെ സ്വന്തം പണമെടുത്ത് ക്വാർട്ടേഴ്സിലെ എയർഹോളുകൾ കമ്പിവലെവച്ച് അടച്ചിരിക്കുകയാണ്. കാട് വെട്ടിത്തെളിക്കുന്നതിന് പുറമെ പെയിൻറിങ് അടക്കമുള്ള മറ്റ് അറ്റകുറ്റപ്പണിയും നടന്നിട്ട് നാളുകളേറെയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.