നവീകരിച്ച ഇലഞ്ഞി പഞ്ചായത്ത് ഓഫിസ് ഉദ്ഘാടനം

കൂത്താട്ടുകുളം: പഞ്ചായത്തുകളിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് സുതാര്യസമീപനമാണെന്നും ഇത് നൽകൽ ഉദ്യോഗസ്ഥരുടെ കടമയാണെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഇലഞ്ഞി പഞ്ചായത്തി‍​െൻറ നവീകരിച്ച പഞ്ചായത്ത് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനൂപ്‌ ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജോയ്‌സ് മാമ്പള്ളില്‍, ബ്ലോക്ക് പ്രസിഡൻറ് സുമിത്ത് സുരേന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം കെ.എന്‍. സുഗതന്‍, നഗരസഭ ചെയർമാൻമാരായ സാബു കെ. ജേക്കബ്, ബിജു ജോണ്‍, പഞ്ചായത്ത് പ്രസിഡൻറ് എന്‍. വിജയന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഒരുകോടി 18 ലക്ഷം രൂപ മുടക്കിയാണ് മൂന്ന് നിലകളുള്ള കെട്ടിടം പൂര്‍ത്തിയാക്കിയത്. കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം, ഓഫിസ് മുറികള്‍ എന്നിവയാണ് നിര്‍മിച്ചിരികുന്നത്. ഫോട്ടോ: കൂത്താട്ടുകുളം ഇലഞ്ഞി പഞ്ചായത്തി‍​െൻറ നവീകരിച്ച ഓഫിസ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.