കൊച്ചി: വെബ് പോർട്ടൽ രംഗത്ത് ഏഴുവർഷം പിന്നിടുന്ന ഉത്തരകാലം.കോം സാങ്കേതികത്തികവോടെ പുനരാവിഷ്കരിക്കുന്നു. കലൂരിലെ ഫ്രൈഡേ ക്ലബ് ഹാളിൽ ഞായറാഴ്ച 2.30നാണ് റീ ലോഞ്ചിങ്. മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോ. ഒ.കെ. സന്തോഷ് എഴുതിയ മലയിറങ്ങിയ ഓർമകൾ, ഡോ. എം.ബി. മനോജിെൻറ വ്യവസ്ഥയും അടരുകളും എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. എസ്. ജോസഫ്, പി.എൻ. ഗോപീകൃഷ്ണൻ, കുഴൂർ വിത്സൻ, എം.ആർ. രേണുകുമാർ, സതി അങ്കമാലി, ശൈലൻ എന്നിവർ കവിത അവതരിപ്പിക്കും. സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവരുടെ നേതൃത്വത്തിൽ മെഹ്ഫിൽ ഓഫ് സോൾ ആൻഡ് സോയിൽ സംഗീത പരിപാടിയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.