മറ്റുള്ളവരുടെ പാപങ്ങൾക്ക് സിവിൽ സർവിസ് ഉദ്യോഗസ്‌ഥർ ക്രൂശിക്കപ്പെടുന്നു- ^എം.പി. ജോസഫ്

മറ്റുള്ളവരുടെ പാപങ്ങൾക്ക് സിവിൽ സർവിസ് ഉദ്യോഗസ്‌ഥർ ക്രൂശിക്കപ്പെടുന്നു- -എം.പി. ജോസഫ് കൊച്ചി: സിവിൽ സർവിസ് ഉദ്യോഗസ്‌ഥർ ക്രിസ്തുവിനെ പോലെയാണെന്നും മറ്റുള്ളവർ ചെയ്യുന്ന പാപത്തിന് അവർ ശിക്ഷിക്കപ്പെടുകയാണെന്നും മുൻ ലേബർ കമീഷണറും എറണാകുളം ജില്ല കലക്ടറും യു.എൻ ഉദ്യോഗസ്‌ഥനുമായിരുന്ന എം.പി. ജോസഫ്. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച 'ഇന്ത്യൻ സിവിൽ സർവിസ്: വെല്ലുവിളികളും ഭാവി സാധ്യതകളും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാമോയിൽ കേസിൽ സത്യസന്ധനായ ഒരു സിവിൽ സർവിസ് ഉദ്യോഗസ്‌ഥനെ രക്തസാക്ഷിയാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. കാബിനറ്റ് തീരുമാനത്തിന് ഒപ്പുവെക്കുന്ന ഒരു ചീഫ് സെക്രട്ടറി എങ്ങനെ കുറ്റക്കാരൻ ആകും. പി.ജെ. തോമസിന് സാമാന്യനീതി പോലും നിഷേധിക്കപ്പെട്ടു. 25 വർഷമായിട്ടും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല. നിരപരാധികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നു. ഇത് സിവിൽ സർവിസ് ഉദ്യോഗസ്‌ഥരുടെ മനോവീര്യം തകർക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മന്ത്രിയുടെ ബന്ധുവിന് നിയമനം നൽകിയ കേസുമായി ബന്ധപ്പെട്ട് നിലവിലെ ചീഫ് സെക്രട്ടറി പോൾ ആൻറണിയെ കുറ്റക്കാരനാക്കാൻ ഹീനമായ ശ്രമങ്ങളാണ് നടന്നത്. അദ്ദേഹത്തിനെതിരായ എഫ്.ഐ.ആറും ധനകാര്യ സെക്രട്ടറി ആയിരുന്ന കെ.എം. എബ്രഹാമി​െൻറ വസതിയിൽ നടന്ന വിജിലൻസ് റെയ്‌ഡും നിരപരാധികളെ പീഡിപ്പിക്കുന്നതി​െൻറ തെളിവാണ്. ന്യൂസ് മേക്കർമാരാകാൻ ശ്രമിക്കുന്ന സിവിൽ സർവിസ് ഉദ്യോഗസ്‌ഥർ ജോലി രാജിെവച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതാണ്‌ നല്ലത്. തീരുമാനമെടുക്കാൻ ഉദ്യോഗസ്‌ഥർ ഭയക്കുന്നതാണ് സിവിൽ സർവിസ് രംഗം ഇന്ന് നേരിടുന്ന കനത്ത വെല്ലുവിളി. ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ഒരേ തസ്തികയിൽ തുടരാൻ അവരെ അനുവദിക്കണം. ഇതിന് ശേഷം ഓംബുഡ്‌സ്മാ​െൻറ മേൽനോട്ടത്തിൽ മാത്രമേ സിവിൽ സർവിസ് ഉദ്യോഗസ്‌ഥനെ തസ്തിക മാറ്റാനോ സ്‌ഥലം മാറ്റാനോ പാടുള്ളൂ. സിവിൽ സർവിസ് ഉദ്യോഗസ്‌ഥരുടെ പെൻഷൻ പ്രായം 62 ആയി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.