ബാലനീതി നിയമം: സംസ്​ഥാനത്ത്​ 161 അനാഥാലയങ്ങൾക്ക്​ താഴുവീണു

െജ.ജെ ആക്ട് അനുസരിച്ച് അപേക്ഷ നൽകിയത് നൂറിലേറെ അനാഥാലയങ്ങൾ മാത്രം കോഴിക്കോട്: കേന്ദ്രസർക്കാർ കൊണ്ടുവന്ന കർശന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പുതിയ ബാലനീതി നിയമം (ജെ.ജെ ആക്ട്) അനാഥാലയങ്ങൾക്ക് ചരമഗീതം ഒരുക്കുന്നു. 1200ഒാളം സ്ഥാപനങ്ങളാണ് കേരളത്തിൽ നിലവിൽ ഒാർഫനേജ് കൺട്രോൾ ബോർഡി​െൻറ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പുതിയ നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്യാനുള്ള കാലാവധി കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചപ്പോൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് നൂറിലേറെ അനാഥാലയങ്ങൾ മാത്രം. 161 അനാഥാലയങ്ങൾ അടച്ചുപൂട്ടിക്കഴിഞ്ഞു. 400 സ്ഥാപനങ്ങൾ നിർത്തലാക്കുകയാണെന്ന് കാണിച്ച് കത്തു നൽകിയിട്ടുമുണ്ടെന്ന് ഒാർഫനേജ് കൺട്രോൾ ബോർഡ് അധികൃതർ അറിയിച്ചു. ഒാർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ അല്ലാത്തതടക്കം മൊത്തം 586 സ്ഥാപനങ്ങൾ അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, കർശനവ്യവസ്ഥകൾ കാരണം വളരെക്കുറച്ച് സ്ഥാപനങ്ങൾക്ക് മാത്രമേ അംഗീകാരം കിട്ടാൻ സാധ്യതയുള്ളൂവെന്നാണ് അറിയാൻ കഴിഞ്ഞത്. അടച്ചുപൂട്ടിയതും നിർത്താൻ പോകുന്നതുമായ സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ അനുയോജ്യമായ തീരുമാനം എടുക്കണെമന്ന് സ്ഥാപന അധികൃതർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ജെ.ജെ ആക്ടിലെ കർശന വ്യവസ്ഥകൾ പാലിക്കാനാവാത്തതാണ് സ്ഥാപനങ്ങൾക്ക് താഴുവീഴാൻ കാരണം. ഇൗ നിയമപ്രകാരം 40 കുട്ടികളെ പാർപ്പിക്കുന്ന സ്ഥാപനത്തിൽ സൗകര്യമൊരുക്കണമെങ്കിൽ ഒരുവർഷം 55 ലക്ഷത്തോളം ചെലവു വരുമെന്നാണ് സ്ഥാപനയുടമകൾ പറയുന്നത്. സ്വകാര്യ മേഖലകളിലെ അനാഥാലയങ്ങൾ സന്നദ്ധ സംഘടനകൾ വഴിയും മറ്റുമാണ് ദൈനംദിന ആവശ്യങ്ങൾക്കുള്ള തുക കണ്ടെത്തുന്നത്. സർക്കാർ വിഹിതം വളരെ കുറവാണ്. ഒരു കുട്ടിക്ക് ഒരുവർഷം 1000 രൂപ മാത്രമാണ് സർക്കാർ സഹായമായി നൽകുന്നത്. 100 കുട്ടികളെ സംരക്ഷിക്കാൻ ചുരുങ്ങിയത് 24 ജീവനക്കാർ വേണമെന്നാണ് ഇൗ നിയമത്തിൽ നിർദേശിക്കുന്നത്. ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് മാനേജ്മ​െൻറുകൾക്ക് വരുത്തിവെക്കുക. കൂടാതെ, പുതിയ െകട്ടിടങ്ങളും മറ്റും ഒരുക്കുകയും വേണം. കൂടാതെ, നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷംരൂപ പിഴയും ഒരുവർഷം വരെ തടവും പുതിയനിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇൗ നിർദേശങ്ങൾ പാലിക്കാൻ പ്രയാസമാണെന്നാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ നിലപാട്. അട്ടപ്പാടി മേഖലയിൽ ഏതാണ്ടെല്ലാ അനാഥാലയങ്ങളും പ്രവർത്തനം നിർത്തലാക്കിയതായാണ് റിപ്പോർട്ട്. കോഴിക്കോട് ജില്ലയിൽ 64 അനാഥാലയങ്ങളിൽ 40 സ്ഥാപനങ്ങൾ പുതിയനിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്യാൻ കത്തു നൽകിയിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ല സാമൂഹിക നീതി വകുപ്പ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.