വർണോത്സവം നാളെ

കൊച്ചി: സി.പി.എം എറണാകുളം ജില്ല സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘത്തി​െൻറ ആഭിമുഖ്യത്തിൽ ഇ.കെ. നായനാർ സ്മാരക സ്വർണമെഡലിന് വേണ്ടിയുള്ള 'വർണോത്സവം' ചിത്രരചന മത്സരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സിനിമ ദേശീയ അവാർഡ് ജേതാവായ ബാലതാരം ഗൗരവ് മേനോൻ, സംസ്ഥാന അവാർഡ് ജേതാവായ ബാലതാരം ചേതൻലാൽ, ബാല ചിത്രകാരനായ അൻജൽ, ബാല ചലച്ചിത്രതാരം അഷന്ത് കെ. ഷാ, പെരിയാർ കുറുകെ നീന്തിക്കടന്ന് ശ്രദ്ധേയയായ അഞ്ചര വയസ്സുകാരി നിവേദിത പി. ഹരി, ബാലസംഘം സംസ്ഥാന സെക്രട്ടറി എം.കെ. ബിബിൻ രാജ്, കോ-ഓഡിനേറ്റർ എം. രൺദീഷ്, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, കൊച്ചിൻ ദേവസ്വം ബോർഡ് മെംബർ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.