വീട് കത്തിനശിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര കുന്നപ്പിള്ളി മല പഴമയിൽ വീട്ടിൽ ബാലകൃഷ്ണ‍​െൻറ വീട് ഭാഗികമായി കത്തിനശിച്ചു. ഓടിട്ട വീടി​െൻറ മേൽക്കൂര മുഴുവൻ കത്തിപ്പോയി. തയ്യൽ മെഷീൻ ഫാൻ ഉൾെപ്പടെ വീട്ടുപകരണങ്ങളും ഒരു മുറിയും പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. ജോൺ ജി പ്ലാക്കിലി​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ കെ.എ. ജാഫർ ഖാൻ, ഷാജിമോൻ ഡ്രൈവർമാരായ ബിജു ബാബു ഫയർമാൻമാരായ ബിനീഷ്, ഷൈൻ, പ്രണവ്, ഹോം ഗാർഡുമാരായ ബേബി, വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഒരാളെ െപാലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.