മലയാള സിനിമയെ ഗുണ്ട വിളയാട്ടത്തിൽനിന്ന് മോചിപ്പിക്കണം ^മന്ത്രി

മലയാള സിനിമയെ ഗുണ്ട വിളയാട്ടത്തിൽനിന്ന് മോചിപ്പിക്കണം -മന്ത്രി ഹരിപ്പാട്: മലയാള സിനിമയെ കുത്തകവത്കരണത്തിലും പണാധിപത്യത്തിലും ഗുണ്ട വിളയാട്ടത്തിലും നിന്ന് മോചിപ്പിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. സാരംഗ കൾചറൽ ഫോറം സംഘടിപ്പിച്ച പുരസ്കാര സമർപ്പണം -ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് സിനിമ ഒരുവിഭാഗം ആളുകളുടെ കൈപ്പിടിയിലാണ്. 100 സിനിമയെടുത്ത് നോക്കുകയാണെങ്കിൽ മഹാഭൂരിപക്ഷവും നാടിന് പ്രയോജനമില്ലാത്തതും കാശിന് കൊള്ളാത്തതുമാണ്. എന്നാൽ, ചെറിയ ഒരുവിഭാഗം നല്ല സിനിമയുമുണ്ട്. നിർമാണം, അഭിനയം മുതൽ തിയറ്റർ വരെ ഒരാളിൽ കേന്ദ്രീകരിക്കുന്ന അവസ്ഥയുമുണ്ട്. കുത്തകവത്കരണമാണിത്. എറണാകുളം കേന്ദ്രീകരിച്ചാണ് സിനിമയിലെ ഗുണ്ട വിളയാട്ടമെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യർക്ക് മന്ത്രി പുരസ്കാരം കൈമാറി. കൾചറൽ ഫോറം ചെയർമാൻ കെ.ജി. മന്മഥൻ നായർ അധ്യക്ഷത വഹിച്ചു. കലാകരന്മാർക്കുള്ള പുരസ്കാര സമർപ്പണം നടി മഞ്ജു വാര്യർ നിർവഹിച്ചു. സജി ചെറിയാൻ, സംവിധായകൻ കെ. മധു, ഹരിപ്പാട് കെ.പി.എൻ. പിള്ള, ഗീത പദ്മകുമാർ, ടി.എസ്. താഹ, ടി.കെ. ദേവകുമാർ, ബി. ബാബു പ്രസാദ്, ജോൺ തോമസ്, എം. സത്യപാലൻ, എസ്. കൃഷ്ണകുമാർ, കെ. സോമൻ എന്നിവർ സംസാരിച്ചു. നഗരസഭ കെട്ടിടത്തിലെ ശുചിമുറിയിൽനിന്ന് വിസർജ്യം ഒഴുകുന്നു ചെങ്ങന്നൂർ: -നഗരസഭയുടെ കെട്ടിടത്തിലെ ശുചിമുറിയിൽനിന്ന് മനുഷ്യവിസർജ്യം സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് പൊട്ടി പുറത്തേക്ക് ഒഴുകുന്നതായി പരാതി. രണ്ടാം നിലയിലെ ശുചിമുറിയിൽനിന്നുള്ള മനുഷ്യവിസർജ്യവും മലിനജലവും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിനോട് ചേർന്ന് ഓടയിലേക്ക് ഒലിച്ചിറങ്ങിയത് കാരണം യാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ദുരിതമനുഭവിക്കുകയാണ്. ദുർഗന്ധം വമിക്കുന്നത് കാരണം സമീപമുള്ള ഹോട്ടൽ ആഴ്ചകളായി പ്രവർത്തനരഹിതമാണ്. ഓടയുടെ സ്ലാബുകളും ചിലയിടങ്ങളിൽ തകർന്നതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്. ഹോട്ടൽ ഉടമ കൊഴുവല്ലൂർ മുറിയിൽ മോഹനൻ പിള്ള ഡിസംബർ 19-ന് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ല. ഇതേസമയം, നഗരസഭയിൽ ഫണ്ട് ഇല്ലാത്തത് കാരണമാണ് നടപടി താമസിച്ചതെന്നും അടിയന്തരമായി ശബരിമല ഫണ്ട് പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുമെന്നും ചെയർമാൻ ജോൺ മുളങ്കാട്ടിൽ പറഞ്ഞു. പൂർവ വിദ്യാർഥി സംഗമം ഹരിപ്പാട്: ടി.കെ.എം.എം കോളജ് 1994-97 ഡിഗ്രി ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ ഓർമയുടെ നാലാമത് വാർഷികം ഗാനരചയിതാവും കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡൻറ് അർച്ചന റേ അധ്യക്ഷത വഹിച്ചു. പ്രഫ. ലോഹിതൻ, ആനന്ദ് രാജ്, ബൈജു, എസ്.എസ്. അനിൽകുമാർ, നിത്യഭാനു, പദ്മകുമാർ, കെ.പി. പ്രകാശ് എന്നിവർ സംസാരിച്ചു. പ്രഫ. ജയചന്ദ്രൻ സ്മാരക പുരസ്കാരം യുവഗായിക ലാലി ആർ. പിള്ളക്ക് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.