ഗുരുവി​െൻറ പള്ളിപ്പുറം സന്ദര്‍ശനത്തി​െൻറ വാര്‍ഷികം ഇന്ന്​

ചേര്‍ത്തല: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം പള്ളിപ്പുറം യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു കരുണാകര ഗുരുവി​െൻറ പള്ളിപ്പുറം സന്ദര്‍ശനത്തി​െൻറ 32ാം വാര്‍ഷികം ബുധനാഴ്ച തിരുനല്ലൂര്‍ രാധാകൃഷ്ണഭവനില്‍ നടക്കുമെന്ന് വി.എസ്.എന്‍.കെ പള്ളിപ്പുറം യൂനിറ്റ് കോ-ഓഡിനേറ്റര്‍ കെ.എ. രാജേന്ദ്രന്‍, പി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 10ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ചന്തിരൂര്‍ ജന്മഗൃഹം ഹെഡ് ഇന്‍ചാര്‍ജ് ജനനി അഭേദജ്ഞാനതപസ്വി മുഖ്യാതിഥിയായിരിക്കും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുത്ത 350 പേര്‍ക്ക് മരുന്നും തുടര്‍ ചികിത്സയും നല്‍കും. വാർത്തസമ്മേളനത്തിൽ വിജയന്‍ മാച്ചേരി, എം. ജയേഷ്, ആര്‍. ഗുരുദത്ത് എന്നിവരും പങ്കെടുത്തു. വാടക്കൽ തീരത്തിന് അഭിമാനമായി സിദാൻ ജിമ്മി അമ്പലപ്പുഴ: വാടക്കൽ തീരത്തിന് അഭിമാനമായി സിദാൻ ജിമ്മി. കഴിഞ്ഞ ദിവസങ്ങളിൽ തെലങ്കാനയിൽ നടന്ന ദേശീയ സ്കൂൾ െഗയിംസ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടിയാണ് വാടക്കൽ തീരദേശത്തിന് അഭിമാനമായി സിദാൻ മാറിയത്. മത്സ്യത്തൊഴിലാളിയായ വാടക്കൽ തൈപറമ്പിൽ ജിമ്മിയാണ് സിദാ​െൻറ പിതാവ്. ജിമ്മിയും പവർ ലിഫ്റ്റിങ്ങിൽ മികവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ കൊല്ലത്ത് നടന്ന സംസ്ഥാന പവർ ലിഫ്റ്റിങ്ങിൽ മാസ്റ്റർ വിഭാഗത്തിൽ സ്വർണവും വെങ്കലവും നേടിയിരുന്നു. മത്സ്യത്തൊഴിലാളിയായ പിതാവിനെ സഹായിക്കുന്നതിനിെടയാണ് സിദാ​െൻറ പഠനവും പവർ ലിഫ്റ്റിങ് പരിശീലനവും നടക്കുന്നത്. വലിയ കലവൂരിലുള്ള എസ്.കെ ജിമ്മിലെ വി.എം. രാജുവി​െൻറയും മഞ്ജുവി​െൻറയും ശിക്ഷണത്തിലാണ് മെഡലുകൾ കരസ്ഥമാക്കിയത്. പ്രദേശത്തിന് അഭിമാനമായി മെഡലുകൾ കരസ്ഥമാക്കിയെങ്കിലും ചോർന്നൊലിക്കുന്ന കൂരയിലാണ് സിദാ​െൻറ കുടുംബം കഴിയുന്നത്. ഓഖി ദുരന്തം: വേമ്പനാട്ടുകായലിൽ ദീപം തെളിച്ച് പ്രാര്‍ഥന മുഹമ്മ: ഓഖി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് കായല്‍ മത്സ്യത്തൊഴിലാളികള്‍ വേമ്പനാട്ടുകായലി​െൻറ വിവിധ പ്രദേശങ്ങളില്‍ ദീപം തെളിച്ച് മൗനപ്രാര്‍ഥന നടത്തി. ആദിവാസികളെപോലെ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് മത്സ്യത്തൊഴിലാളി സമൂഹം. 74 മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനാശം ഉണ്ടാകുകയും ഇരുന്നൂറിലധികം പേരെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയാണ് കായല്‍ മത്സ്യത്തൊഴിലാളികള്‍ മൗനപ്രാർഥന നടത്തിയത്. കോട്ടയം ചീപ്പുങ്കലില്‍ സിബി ചീപ്പുങ്കല്‍ , വെച്ചൂരില്‍ മോനി അംബിക മാര്‍ക്കറ്റ്, തണ്ണീര്‍മുക്കത്ത് വി.പി. മനോഹരന്‍, കണ്ണങ്കരയില്‍ എ.വി. ദിനേശന്‍, മുഹമ്മയില്‍ കെ.എം. പൂവ്, മണ്ണഞ്ചേരിയില്‍ രാജേന്ദ്രന്‍ അമ്പലക്കടവ്, ആര്യാട് കൈലാസന്‍ ഷണ്‍മുഖം എന്നിവര്‍ മൗനപ്രാർഥനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.