നാലുവർഷത്തെ '​ബ്ലോക്ക്​' അവസാനിക്കുന്നു; അരൂക്കുറ്റി ഗവ. ആശുപത്രി പോസ്​റ്റ്​മോർട്ടം ബ്ലോക്ക് നാളെ പ്രവർത്തനം ആരംഭിക്കും

വടുതല: അരൂക്കുറ്റി ഗവ. ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ബ്ലോക്കിന് ശാപമോക്ഷം. നാലുവർഷം മുമ്പ് ആശുപത്രിയോട് ചേർന്ന് നിർമിച്ച പോസ്റ്റ്മോർട്ടം ബ്ലോക്കാണ് ബുധനാഴ്ച എ.എം. ആരിഫ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യുക. ഇതോടൊപ്പം ഡ​െൻറൽ വിഭാഗവും ആധുനിക സംവിധാനങ്ങളോടെ ലാബി​െൻറ പ്രവർത്തനവും ആരംഭിക്കും. മോർച്ചറിയിൽ രണ്ട് മൃതദേഹം സൂക്ഷിക്കാവുന്ന തരത്തിലാണ് ഫ്രീസർ സംവിധാനം. വർഷങ്ങളായി പ്രവർത്തനം ആരംഭിക്കാതെ മോർച്ചറി ബ്ലോക്ക് കാടുകയറി കിടക്കുകയായിരുന്നു. മുൻ എം.പി ടി.എൻ. സീമയുടെ ഫണ്ടിൽ നിന്നാണ് കെട്ടിടം നിർമിച്ചത്. എന്നാൽ, ഇതി​െൻറ ഉദ്ഘാടനം നടത്താനോ പ്രവർത്തനം ആരംഭിക്കാനോ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ല. ജനറേറ്റർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ അടക്കമുള്ളവർക്ക് നാട്ടുകാർ നിവേദനം നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും വാട്ടർ കണക്ഷൻ ഇല്ല. പോസ്റ്റ്മോർട്ടം ബ്ലോക്കിലെ ഫ്രീസർ അടക്കമുള്ള ലക്ഷങ്ങളുടെ മറ്റ് ഉപകരണങ്ങൾ നശിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചാൽ അരൂർ, അരൂക്കുറ്റി, വടുതല, പെരുമ്പളം ദ്വീപ്, പാണാവള്ളി, പൂച്ചാക്കൽ തുടങ്ങി വടക്കൻ മേഖലയിൽ ഉപകാരപ്പെടും. ഉദ്ഘാടന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ് അധ്യക്ഷത വഹിക്കും. അതേസമയം, അരൂക്കുറ്റി ഗവ. ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ഉദ്ഘാടനം വൈകിയതെന്ന്‌ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. വീടുകയറി ആക്രമണം: വീട്ടമ്മക്ക് പരിക്ക് ചേര്‍ത്തല: പുതുവത്സരാഘോഷത്തി​െൻറ മറവില്‍ വീടാക്രമിച്ച് വീട്ടമ്മയെ പരിക്കേല്‍പിച്ചതായി പരാതി. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കട്ടച്ചിറ പുത്തന്‍ചിറ വീട്ടില്‍ തിലക​െൻറ ഭാര്യ പ്രസന്നകുമാരിക്കാണ് (49) പരിക്കേറ്റത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 12.30ഒാടെ എത്തിയ സംഘം വീടി​െൻറ ജനാലകള്‍ അടിച്ചുതകര്‍ക്കുകയും അതിക്രമിച്ചുകടന്ന് പ്രസന്നയെ അടിച്ചു വീഴ്ത്തിയെന്നുമാണ് പരാതി. ഏതാനും മാസമായി തണ്ണീര്‍മുക്കം മേഖലയില്‍ ഉണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തി​െൻറ ഭാഗമാണ് വീടാക്രമണമെന്ന് പരാതിയുണ്ട്. ചേര്‍ത്തല പൊലീസ് കേസെടുത്തു. പി.ടി.എ പ്രതിഷേധിച്ചു ആലപ്പുഴ: വിദ്യാർഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഇരവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പലിനെതിരെ നടത്തുന്ന അപവാദ പ്രചാരണത്തിൽ പി.ടി.എ പ്രതിഷേധിച്ചു. വിദ്യാർഥിയെയും മാതാവിനെയും സഹോദരിയെയും ഓഫിസ് മുറിയിലേക്ക് വിളിച്ചുവരുത്തി കുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് സഹപാഠികളുടെ സാന്നിധ്യത്തിൽ മാത്രമാണ് സംസാരിച്ചത്. പി.ടി.എ പ്രസിഡൻറ് ഷാജി കോയാപറമ്പിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്രീജിത്ര, മിനു, ആർ. സൂരജ്, ഷീബ, ദിവ്യ, ലൈസ സൈജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.