പൊലീസ് വഴിയൊരുക്കി; കുരുന്നുജീവനുമായി ആംബുലൻസ് ലക്ഷ്യത്തിലെത്തിയത് 20 മിനിറ്റിനകം

മൂവാറ്റുപുഴ : പിഞ്ചുകുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയ ആംബുലൻസിസ് വഴികാട്ടിയായി നിന്ന പൊലീസി​െൻറ സേവനം മാതൃകയായി. ആയവന പേരാമംഗലം കടുവാകുഴിയിൽ ജോമോ​െൻറ ഭാര്യ ടിൻറു പ്രസവിച്ച ഒരു ദിവസം പ്രായമായ ആൺകുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽനിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പൊലീസ് റോഡിലെ ഗതാഗതം നിയന്ത്രിച്ചത്. ചൊവ്വാഴ്ച പകൽ 12.05ന് മുതലക്കോടത്തുനിന്ന് പുറപ്പെട്ട വാഹനം 12.29ന് കോലഞ്ചേരിയിലെത്തി. വഴിത്തല ഹരിത ആംബുലൻസ് സർവിസി​െൻറ വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പ്രധാനമായും മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതിരിക്കാനാണ് ആംബുലൻസിന് വഴിയൊരുക്കിയത്. ഡോക്ടർമാർ നിർദേശിച്ച അര മണിക്കൂറിനകം കോലഞ്ചേരിയിലെത്തിച്ച കുഞ്ഞ് വിദഗ്ധ ചികിത്സയിലാണ്. തൊടുപുഴ, -മൂവാറ്റുപുഴ പൊലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയോടെയുള്ള ഇടപെടലാണ് സമയത്തിന് ഓടിയെത്താൻ വാഹനത്തിന് തുണയായത്. തൊടുപുഴ ജില്ല ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ ശ്വാസതടസ്സവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായതിനാലാണ് മുതലക്കോടം ആശുപത്രിയിലെത്തിച്ചത്. അര മണിക്കൂറിനകം വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെയാണ് എസ്.ഐ ജി.പി. മനുരാജി​െൻറ നേതൃത്വത്തിൽ പൊലീസ് മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതം നിയന്ത്രിച്ചത്. ആംബുലൻസിന് ഒപ്പം പൊലീസി​െൻറ പൈലറ്റ് വാഹനവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.